dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് ഉയർന്ന് തന്നെ, 6.1 ശതമാനമായി തുടരുന്നു

Reading Time: < 1 minute

കാനഡയിൽ തൊഴിലില്ലായ്മ നിരക്ക് ഏപ്രിൽ മാസത്തിൽ 6.1 ശതമാനമായി തുടരുന്നുതായി സ്റ്റാറ്റിസ്റ്റിക്സ കാനഡ. അതേസമയം ‌സമ്പദ്‌വ്യവസ്ഥയിൽ 90,000 പുതിയ തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തതായും കണക്കുകൾ പറയുന്നു.
കൂടുതൽ ആളുകൾ ജോലി തേടുകയും സമ്പദ്‌വ്യവസ്ഥയിൽ പുതിയ ജോലികൾ സൃഷ്ടിക്കപ്പെടാതിരിക്കുകയും ചെയ്തതോടെ മാർച്ചിൽ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമായിരുന്നു.
ബാങ്ക് ഓഫ് കാനഡയുടെ അടുത്ത മാസത്തെ പലിശ നിരക്ക് തീരുമാനത്തിന് മുന്നോടിയായി തൊഴിൽ‌ വിപണി സ്ഥിതികൾ വിലയിരുത്തുന്ന അവസാന റിപ്പോർട്ടാണിത്.
ഉയർന്ന പലിശനിരക്കുകൾ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചതിനാൽ കാനഡയുടെ തൊഴിൽ വിപണി കഴിഞ്ഞ വർഷത്തിൽ ഇല്ലാതായി. ഇത് തൊഴിലില്ലായ്മ നിരക്കിൽ സ്ഥിരമായ വർദ്ധനവിന് കാരണമായതായും റിപ്പോർട്ട് പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *