ശാസ്താംകോട്ട: പ്ലസ് ടു പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിക്ക് മികച്ച വിജയം. പടിഞ്ഞാറെ കല്ലട നടുവിലക്കര ഉമാനിലയത്തിൽ അനിൽകുമാറിന്റെയും വിദ്യയുടെയും മകൻ അർജുനാണ് (18) കഴിഞ്ഞ ദിവസം പരീക്ഷാ ഫലം പേടിച്ചു തൂങ്ങി മരിച്ചത്. വ്യാഴാഴ്ച അർജുന്റെ സംസ്കാരം കഴിഞ്ഞ് ഏതാനും മണിക്കൂറിനകം ഫലം പ്രഖ്യാപിച്ചപ്പോൾ അർജുൻ മികച്ച വിജയം നേടിയിരുന്നു. ഇംഗ്ലീഷിന് സി പ്ലസ്, മലയാളത്തിന് ബി പ്ലസ്, ഫിസിക്സിന് സി പ്ലസ്, കെമിസ്ട്രിക്ക് ബി, ബയോളജിക്ക് സി പ്ലസ്,മാത്തമാറ്റിക്സിന് സി പ്ലസ് എന്നിങ്ങനെയാണ് അർജുൻ നേടിയത്.
പ്ലസ് ടു പരീക്ഷയിൽ തോൽക്കുമെന്ന ഭയത്തിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിക്ക് മികച്ച വിജയം
Reading Time: < 1 minute






