ഡൽഹി: സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (VI) തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാരോട് കേന്ദ്ര ടെലികോം വകുപ്പ് നിർദ്ദേശിച്ചു. 20 ലക്ഷം മൊബൈൽ കണക്ഷനുകൾ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.സൈബർ കുറ്റകൃത്യങ്ങളിലും സാമ്പത്തിക തട്ടിപ്പുകളിലും ഉൾപ്പെട്ടവർ ടെലികോം ദുരുപയോഗം ചെയ്യുന്നത് തടയാൻ ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പോലീസും സംയുക്തമായി നടത്തുന്ന ശ്രമത്തിൻ്റെ ഭാഗമാണ് നിർദേശം.തട്ടിപ്പുകാരുടെ ശൃംഖല തകർക്കാനും ഡിജിറ്റൽ ഭീഷണികളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാനും ലക്ഷ്യമിടുന്നതായി ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
സൈബർ കുറ്റകൃത്യങ്ങളിൽ 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ദുരുപയോഗം ചെയ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പോലീസും നടത്തിയ വിശകലനത്തിൽ കണ്ടെത്തിയിരുന്നു. ഈ മൊബൈൽ ഹാൻഡ്‌സെറ്റുകളിൽ 20 ലക്ഷം നമ്പറുകൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
അതിന്റെ ഭാഗമായാണ് ടെലികോം കമ്പനികളോട് പുനഃപരിശോധനയ്ക്കാനും ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാനും ഉത്തരവിട്ടത്. സംശയാസ്പദമായ 10,834 മൊബൈൽ നമ്പറുകളും ടെലികോം വകുപ്പ് ഫ്ലാഗ് ചെയ്തിട്ടുണ്ട്.
സൈബർ കുറ്റകൃത്യങ്ങള്‍: 28,200 മൊബൈൽ ഫോണുകള്‍ ബ്ലോക്ക് ചെയ്യാൻ ഇന്ത്യ
Reading Time: < 1 minute






