മുപ്പത്തഞ്ചോളം മത്സരാർത്ഥികളെ പിന്തള്ളി മിസ് ഒട്ടവ കിരീടം സ്വന്തമാക്കി മലയാളി ലെനോർ സൈനബ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പെൺകുട്ടി ഈ നേട്ടം കരസ്ഥമാക്കുന്നത്. ടൊറോന്റോയിലുള്ള പാജന്റ് ഗ്രൂപ്പ് കാനഡയാണ് മത്സരം സംഘടിപ്പിച്ചത്. ക്രിമിനോളജിയിലും നിയമത്തിലും പഠനം പഠനം നടത്തുന്ന പത്തൊമ്പതുകാരിയാണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
മൈസൂരിൽ ജനിച്ച ലെനോർ സൈനബ് കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലാണ് താമസിക്കുന്നത്. കാൽഗറി ഫുട് ഹിൽസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം ഡോക്ടർ മുഹമ്മദ് ലിബാബിന്റെയും ഫാത്തിമാ റഹ്‌മാന്റേയും മൂത്ത മകളാണ് ലിനോർ.
മിസ് ഒട്ടവ ആയി മലയാളി
Reading Time: < 1 minute






