ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഇലവൻസ് കേരള ചാമ്പ്യൻഷിപ്പ് ട്രോഫിയുടെ ആറാമത് സീസൺ മെയ് 18, 19 തിയ്യതികളിൽ നടക്കും. ബ്രാഡ്ഫോഡിലെ Joe Magani Cricket Fieldൽ വച്ചാണ് മത്സരങ്ങൾ നടക്കുക.
Elite, Premier തുടങ്ങിയ രണ്ട് ഡിവിഷനുകളാണ് ഈ വർഷത്തെ സീസണിന്റെ പ്രത്യേകത. 5,000 ഡോളറാണ് വിജയികൾക്ക് സമ്മാനമായി ലഭിക്കുക. പങ്കെടുക്കാൻ രജിസ്ട്രേഷൻ നിർബന്ധമാണ്. 350 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്.
രജിസ്ട്രേഷനു വേണ്ടി ബന്ധപ്പെടുക :
വിഷ്ണു : +1705 822 3645
തൻസിൽ: +1647 267 4677
കൂടുതൽ വിവരങ്ങൾക്കായി ഇലവൻസ് കേരളയുടെ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുക.






