dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കാനഡ; പൂന്തോട്ടങ്ങളെ നശിപ്പിക്കുന്ന ബോക്സ്‌ ട്രീ മോത്തിന്റെ ശല്യം രൂക്ഷമാകുന്നു : മുന്നറിയിപ്പ്

Reading Time: < 1 minute

കാനഡയിലെ പൂന്തോട്ടങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന ബോക്സ് ചെടിയെ ബാധിക്കുന്ന പുഴു ശല്യം ഒന്റാരിയോയിൽ രൂക്ഷമാകുന്നതായി റിപ്പോർട്ട്. വരും ദിവസങ്ങളിൽ ഇത് വ്യാപകമാകാൻ ഇടയുണ്ട് എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പൂന്തോട്ടങ്ങളെ ഉടനീളം നശിപ്പിക്കാൻ കഴിവുള്ള ഈ പുഴുക്കൾ നിലവിൽ കാനഡയിലെ പലഭാഗങ്ങളിലും തലവേദന ആകുന്നുണ്ട്.
ക്യുബെക്, നോവസ്‌കോട്ടിയ, ന്യൂ ബ്രൺസ്വിക്, യുഎസ്സുമായി അതിർത്തി പങ്കിടുന്ന സ്റ്റേറ്റുകൾ എന്നിവിടങ്ങളിൽ കൂടി ഇവയുടെ സാന്നിധ്യം കണ്ടെത്തിയ പശ്ചാത്തലത്തിൽ കനേഡിയൻ ഗവൺമെന്റ് കഴിഞ്ഞ ആഴ്ച ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
2018ൽ ഗ്രേറ്റർ ടൊറന്റോ ഏരിയയിലാണ് കാനഡയിലെ ഇവയുടെ സാന്നിധ്യം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.
ബോക്സ് ചെടിയെ പുഴുശല്യത്തിൽ നിന്ന് രക്ഷിക്കാൻ ഏറ്റവും പ്രയോജനം ചെയ്യുന്നത് Bacillus thuringiensis subsp അടങ്ങിയ കീടനാശിനി ആണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. BTK Spray എന്നറിയപ്പെടുന്ന Kurstaki നിങ്ങളുടെ അടുത്തുള്ള ഗാർഡൻ സെന്ററുകളിലെല്ലാം ലഭിക്കും.

Leave a comment

Your email address will not be published. Required fields are marked *