dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റ്‌സ് സ്‌പോണ്‍സര്‍ഷിപ്പ് ഇന്‍വിറ്റേഷന്‍ ഇന്ന് മുതല്‍

Reading Time: < 1 minute

പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റ്‌സ് സ്‌പോണ്‍സര്‍ഷിപ്പ് ഇന്‍വിറ്റേഷന്‍ ഇന്ന് മുതല്‍ അയച്ചുതുടങ്ങുമെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC). 35,700 സ്‌പോണ്‍സര്‍മാര്‍ക്ക് അപേക്ഷിക്കാനുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കുമെന്ന് ഐആര്‍സിസി പറയുന്നു.
ഈ വര്‍ഷം പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ് പേരന്റ്‌സ് സ്‌പോണ്‍സര്‍ഷിപ്പ് 2023 നെ അപേക്ഷിച്ച് 5,500 ഇന്‍വിറ്റേഷന്‍ കൂടുതല്‍ അയക്കും. കൂടാതെ 2020 ല്‍ സമര്‍പ്പിച്ച ശേഷിക്കുന്ന ഇന്ററസ്റ്റ്-സ്‌പോണ്‍സര്‍ ഫോമുകളുടെ പൂളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള സ്‌പോണ്‍സര്‍മാര്‍ക്ക് അപേക്ഷിക്കാന്‍ ഇന്‍വിറ്റേഷന്‍ നല്‍കും. ഇതോടൊപ്പം സ്ഥിര താമസത്തിനായി 20500 സമ്പൂർണ്ണ അപേക്ഷകൾ ഐആർസിസി അം​ഗീകരിച്ചേക്കും.
കാനഡയിൽ കുടുംബമായി താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവസരം നൽകുന്ന വീസയാണ് സൂപ്പർ വീസ. ഇതിലൂടെ നിങ്ങൾക്ക് കാനഡയിലേക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാനായി സാധിക്കും. ഈ വീസ മുഖേന മാതാപിതാക്കളെയും മുത്തശ്ശനെയും മുത്തശ്ശിയെയും കാനഡയിലേക്ക് കൊണ്ട് വരാനാണ് സാധിക്കുക.

ആർക്കാണ് സൂപ്പർ വീസയ്ക്ക് യോഗ്യതയുള്ളത്? സൂപ്പർ വീസ ലഭിക്കാൻ യോഗ്യതാ ചില മാനദണ്ഡങ്ങൾ പാലിക്കണം.

സൂപ്പർ വീസയ്ക്ക് അപേക്ഷിക്കുന്നവർ കനേഡിയൻ പൗരനോ കാനഡയിലെ സ്ഥിര താമസക്കാരനോ ആയ വ്യക്തിയുടെ മാതാപിതാക്കളോ മുത്തശ്ശിയോ ആയിരിക്കണം.
കാനഡയിൽ നിന്നുള്ള നിങ്ങളുടെ കുട്ടിയുടെയോ പേരക്കുട്ടിയുടെയോ ക്ഷണക്കത്ത് ആവശ്യമാണ്. ഈ കത്തിൽ കാനഡയിലെ നിങ്ങളുടെ താമസ കാലയാളവിൽ സാമ്പത്തിക പിന്തുണ ഉറപ്പ് നൽകണം. വീട്ടിലെ കുടുംബാംഗങ്ങളുടെ എണ്ണവും അവരുടെ പേരുകളും കത്തിൽ ഉണ്ടായിരിക്കണം. ക്ഷണിക്കുന്ന വ്യക്തിയുടെ കനേഡിയൻ പൗരത്വത്തിന്‍റെയോ സ്ഥിര താമസത്തിന്‍റെയോ തെളിവിന്‍റെ ഫോട്ടോകോപ്പിയും അപേക്ഷയുടെ കൂടെ സമർപ്പിക്കണം.
കനേഡിയൻ ഇൻഷുറൻസിൽ നിന്നുള്ള സ്വകാര്യ മെഡിക്കൽ ഇൻഷുറൻസിന്‍റെ തെളിവും സന്ദർശന ഉദ്ദേശ്യവും അധികൃതരെ ബോധ്യപ്പെടുത്തണം.

Leave a comment

Your email address will not be published. Required fields are marked *