dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ഇന്ന് രാത്രി കാനഡയിൽ നോർത്തേൺ ലൈറ്റ്സ് കാണാം; മനോഹര ദൃശ്യം ഒരിക്കൽ കൂടി പ്രത്യക്ഷമാകും

Reading Time: < 1 minute

ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് നോർത്തേൺ ലൈറ്റ്സ് എന്ന ധ്രുവദീപ്തി ഇക്കഴിഞ്ഞ മെയ്‌ 10നാണ് നോർത്ത് അമേരിക്കയിൽ ഉടനീളം ദൃശ്യമായത്. ഈ സുന്ദര ദൃശ്യം അന്ന് ആസ്വദിക്കാൻ സാധിക്കാത്തവർക്ക് വീണ്ടും അതിനുള്ള അവസരം ഒരുങ്ങുകയാണ്. ഇന്ന് രാത്രി വീണ്ടും ഇത് ദൃശ്യമാകുമെന്നാണ് റിപ്പോർട്ട്. കാനഡയിലും നോർത്തേൺ മിഡ്‌ വെസ്റ്റ് യുണൈറ്റഡ് സ്റ്റേറ്റ്സിലും ഇത് ദൃശ്യമാകും.
സൗര കൊടുങ്കാറ്റ് കാരണമാണ് ലോകമെങ്ങുമുള്ള സഞ്ചാരികള്‍ കാണാന്‍ കൊതിക്കുന്ന കാഴ്ചയായ നോര്‍ത്തേണ്‍ ലൈറ്റ്സ് അഥവാ അറോറ ബൊറിയാലിസ് ഒരിക്കൽ കൂടി ദൃശ്യമാകുന്നത്. പച്ച, ചുവപ്പ്, നീല, പിങ്ക് തുടങ്ങിയ നിറങ്ങളിലാണ് പ്രധാനമായും ധ്രുവദീപ്തി കാണപ്പെടുന്നത്. സൂര്യനിൽ നിന്നു വരുന്ന കണങ്ങൾ ഭൗമാന്തരീക്ഷത്തിലെ വിവിധ വാതക കണങ്ങളുമായി കൂട്ടിയിടിക്കുന്നതിനനുസരിച്ചാവും ഇവയുടെ നിറം പ്രത്യക്ഷപ്പെടുന്നത്.

Leave a comment

Your email address will not be published. Required fields are marked *