കെയർഗിവർമാർക്കായി പുതിയ ഇമിഗ്രേഷൻ പദ്ധതി പ്രഖ്യാപിച്ച് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ. പുതിയ പ്രോഗ്രാം വഴി ഹോം കെയർഗിവർ കാനഡയിൽ എത്തുമ്പോൾ ഉടൻ സ്ഥിര താമസം (പിആർ) നൽകും. അനുയോജ്യമായ തൊഴിൽ മികച്ച കമ്പനികളിൽ എളുപ്പത്തിൽ കണ്ടെത്താനും കാനഡയിൽ എത്തുമ്പോൾ സങ്കീർണതകൾ ഇല്ലാതെ എളുപ്പത്തിൽ പി ആർ ലഭിക്കാനും പുതിയ പദ്ധതി വഴി സാധിക്കും.
കനേഡിയൻ ഭാഷ ബെഞ്ച്മാർക്ക് അനുസരിച്ച് ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് പ്രാവീണ്യം ചുരുങ്ങിയത് ലെവൽ 4 വരെ, കനേഡിയൻ ഹൈസ്കൂൾ ഡിപ്ലോമയ്ക്ക് തതുല്യമായ വിദ്യാഭ്യാസ പരിജ്ഞാനം, അനുയോജ്യമായ പ്രവർത്തിപരിചയം, ഹോം കെയറിൽ ഫുൾ ടൈം ആയിട്ടുള്ള ജോബ് ഓഫർ ഉണ്ടായിരിക്കുക എന്നിവയാണ് യോഗ്യത മാനദണ്ഡങ്ങൾ. 2024 അവസാനത്തോടെയോ 2025 ആദ്യമോ പദ്ധതി നടപ്പാക്കും എന്ന് മാർക്ക് മില്ലർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പദ്ധതി ലോഞ്ചിന്റെ സമയത്ത് വ്യക്തമാക്കും.
ഡയറക്ട് പിആർ ഓൺ അറൈവൽ : കെയർഗിവർമാർക്കായി പുതിയ ഇമിഗ്രേഷൻ പദ്ധതി പ്രഖ്യാപിച്ച് മാർക്ക് മില്ലർ
Reading Time: < 1 minute






