ക്യുബെക്കില്‍ വില്ലന്‍ ചുമ വ്യാപകമായതായി റിപ്പോര്‍ട്ട്. മോണ്‍ട്രിയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ രോഗം ബാധിച്ചെത്തുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതായും ഇവരില്‍ മിക്കവരും ചെറിയ കുട്ടികളാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ലാബിൽ പരിശോധനയ്ക്കായെത്തുന്നവരുടെ ഫലം ഭൂരിഭാഗവും പോസിറ്റീവാണെന്നും അത്യാഹിത വിഭാഗങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായും മോണ്‍ട്രിയല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോ. ജെസ്സി പാപെന്‍ബര്‍ഗ് പറഞ്ഞു.
2024 ല്‍ ഇതുവരെ 1,171 കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. സ്ഥിരീകരിച്ച കേസുകളില്‍ 20 പേര്‍ ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളാണ്. യൂറോപ്പിലും വില്ലന്‍ ചുമ പടരുന്നതായാണ് റിപ്പോര്‍ട്ട്. ജലദോഷം പോലെ ആരംഭിച്ച് ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന ചുമയായതിനാല്‍ ഇതിനെ 100 ദിവസത്തെ ചുമയെന്നും വിളിക്കുന്നു.
കഠിനമായ ചുമയാണ് പ്രധാന ലക്ഷണം. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ക്യുബെക്കില്‍ വില്ലന്‍ ചുമ പടരുന്നു, പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്
Reading Time: < 1 minute






