dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

ആശ്വാസം, ഫാര്‍മകെയര്‍ ബില്‍ പാസാക്കി ഹൗസ് ഓഫ് കോമണ്‍സ്

Reading Time: < 1 minute

മരുന്നുകളുടെ ഉയര്‍ന്ന വില മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന ഫാര്‍മകെയര്‍ ബില്‍ പാസാക്കി ഹൗസ് ഓഫ് കോമണ്‍സ്. ഇനി സെനറ്റിന്റെ അംഗീകാരത്തിനായി കാത്തിരിക്കണം. കാനഡയിലെ പൊതു ധനസഹായത്തോടെയുള്ള ആരോഗ്യ സംരക്ഷണത്തിന്റെ ഏറ്റവും വലിയ വിപുലീകരണണിത്.
നിയമനിര്‍മാണത്തിലൂടെ  ചില ഗര്‍ഭനിരോധന, പ്രമേഹ മരുന്നുകള്‍ വാങ്ങിക്കുന്നവര്‍ക്ക് കവറേജ് വാഗ്ദാനം ലഭിക്കും. കൂടാതെ ഭാവിയില്‍ പൂര്‍ണമായി സാര്‍വത്രിക ഫാര്‍മകെയര്‍ പ്രോഗ്രാമിന് കളമൊരുക്കുകയും ചെയ്യും. ഏതൊക്കെ മരുന്നുകളാണ് കവറേജിൽ ഉള്‍പ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി വ്യക്തമായിട്ടില്ല. 
ബില്‍ പാസാക്കികഴിഞ്ഞാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.5 ബില്യണ്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പ്രോഗ്രാം പ്രാവര്‍ത്തികമാക്കുന്ന പ്രോഗ്രാം പ്രാവര്‍ത്തികമാക്കാന്‍ ആരോഗ്യ മന്ത്രി മാര്‍ക്ക് ഹോളണ്ടിന് പ്രവിശ്യകളും ടെറിറ്ററികളുമായും ഔപചാരിക ചര്‍ച്ചകള്‍ ആരംഭിക്കാന്‍ കഴിയും.

Leave a comment

Your email address will not be published. Required fields are marked *