dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Health

മരണത്തിലേക്ക് നയിച്ചേക്കാം, ടൊറൻ്റോയിൽ ഇൻവേസീവ് മെനിംഗോകോക്കൽ ഡിസീസ് പടരുന്നു; മുന്നറിയിപ്പ്

Reading Time: < 1 minute

ടൊറൻ്റോയിൽ ജീവൻ അപകടപ്പെടുത്തുന്ന ബാക്ടീരിയ അണുബാധകൾ പടരുന്നതായി പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ. ഈ വർഷം ഇതുവരെയായി 13 ഇൻവേസീവ് മെനിംഗോകോക്കൽ ഡിസീസ് (ഐഎംഡി) കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് രോ​ഗികൾ ​ഗുരുതരാവസ്ഥയിലാണ്. 2002 ന് ശേഷം ഏറ്റവും കൂടുതൽ ഐഎംഡി സ്ഥിരീകരിച്ച കേസുകൾ റിപ്പോർട്ട് ചെയ്തത് ഈ വർഷമാണെന്ന് ടൊറൻ്റോ പബ്ലിക് ഹെൽത്ത് പറയുന്നു. അണുബാധകൾ പടരുന്ന സാഹചര്യത്തിൽ ആശങ്കകൾ ഉണ്ടെന്നും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് ജനങ്ങൾ ഉറപ്പുവരുത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഐഎംഡി ഡിസീസിന് കാരണം മെനിഞ്ചൈറ്റൈഡ്സ് ബാക്ടീരിയയാണ്. ചുമ, തുമ്മൽ, രോ​ഗ ബാധിതരായ ആളുകളുടെ ശ്വാസ കോശ ശ്രവങ്ങളിലൂടെയും രോ​ഗം പകരാം. പനി, സന്ധി വേദന, തല വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
2024-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെ മറ്റ് നിരവധി രാജ്യങ്ങളിൽ ഐഎംഡി കേസുകളുടെ വർധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.ഏത് പ്രായത്തിലുമുള്ള ആളുകളെയും ഈ രോഗം ബാധിക്കാമെങ്കിലും, വാക്സിനേഷൻ എടുക്കാത്ത അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും രോ​ഗ സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു.
മെനിംഗോകോക്കൽ വാക്സിൻ സ്വീകരിച്ചിട്ടില്ലാത്ത 18 നും 36 നും ഇടയിൽ പ്രായമുള്ളവർ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്നും പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ ഓർമ്മപ്പെടുത്തുന്നു.

Leave a comment

Your email address will not be published. Required fields are marked *