തീപിടുത്ത സാധ്യതയുള്ളതിനാൽ 20,000 ത്തിലധികം ടെല്ലുറൈഡ് എസ്യുവികള് തിരിച്ചുവിളിക്കാനൊരുങ്ങി കിയ. മുന്‍ സീറ്റ് അഡ്ജസ്റ്റ്മെന്റ് നോബിന്റെ തകരാര്‍ മൂലം തീപിടുത്ത സാധ്യതയുള്ളതിനാലാണ് 2020 മുതല്‍ 2024 വരെയുള്ള 20,563 ടെല്ലുറൈഡ് മോഡലുകള്‍ തിരിച്ചുവിളിച്ചുവിളിക്കുന്നത്. അമേരിക്കയില്‍ 462,869 ഓളം വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടുണ്ട്.
സീറ്റ് അഡ്ജസ്റ്റ്മെന്റ് നോബുകള്‍ സ്റ്റക്കാവുകയും മുന്‍വശത്തെ പവര്‍ സീറ്റ് മോട്ടോര്‍ അമിതമായി ചൂടാകാൻ ഇടയാവുകയും ചെയ്യുന്നു. ഇത് പാര്‍ക്ക് ചെയ്യുമ്പോഴോ ഡ്രൈവ് ചെയ്യുമ്പോഴോ തീപിടിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ പറയുന്നു. തകരാര്‍ പരിഹരിക്കാന്‍ ഏഴ് ആഴ്ചയോ അതില്‍ കൂടുതലോ സമയമെടുത്തേക്കാമെന്ന് വക്താവ് പറഞ്ഞു.
ജൂലൈ 31 മുതല്‍ ഇത് സംബന്ധിച്ച് വാഹന ഉടമകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ മെയില്‍ വഴി അയക്കുമെന്ന് വക്താവ് അറിയിച്ചു. കാനഡയില്‍ കിയയോ ട്രാന്‍സ്പോര്‍ട്ട് കാനഡയോ ഔദ്യോഗികമായി വാഹനങ്ങൾ തിരിച്ചുവിളിച്ചിട്ടില്ല.
കാനഡയില്‍ 20,000 ത്തിലധികം ടെല്ലുറൈഡ് എസ്യുവികള് തിരിച്ചുവിളിച്ച് കിയ
Reading Time: < 1 minute






