ദക്ഷിണേഷ്യൻ ഭാഷകളിലുള്ള സിനിമകൾ പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്കു നേരെ അടുത്തിടെ ഉണ്ടായ ആക്രമണങ്ങൾ മേഖലയെ ആശങ്കയിൽ ആഴ്ത്തുന്നു. വെടിവെപ്പുകൾ ഉൾപ്പെടെയുള്ള അനിഷ്ട സംഭവങ്ങൾ അരങ്ങേറുന്ന പശ്ചാത്തലത്തിൽ തിയേറ്ററുകളിൽ ഷോകൾ റദ്ദാക്കേണ്ട സാഹചര്യം വരെയാണ് ഉണ്ടാകുന്നത്. ജിടിഎയിലെ തീയേറ്ററുകളിൽ അടുത്തിടെ 7 തവണയാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്.
സംഘടിതമായ കുറ്റകൃത്യമായാണ് സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും കാനഡയിലെ ദക്ഷിണേന്ത്യൻ സമൂഹവും ഇതിനെ വിലയിരുത്തുന്നത്. വിതരണക്കാരെയും എക്സിബിറ്റേഴ്സിനെയും ഭയപ്പെടുത്തി സ്ക്രീനുകളുടെ എണ്ണം കുറയ്ക്കുകയും അതുവഴി വഴി സ്വകാര്യ വെന്യൂകൾക്ക് അവസരം ഒരുക്കുകയുമാണ് ഇവർ ചെയ്യുന്നത്. ഇത്തരത്തിൽ ദക്ഷിണേന്ത്യൻ ചലച്ചിത്ര വിപണിയുടെ നിയന്ത്രണം കൈയ്യിലൊതുക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവർ ആരോപിക്കുന്നു. എന്നാൽ, ഇത് സംഘടിത കുറ്റകൃത്യമാണെന്ന് പോലീസ് സമ്മതിക്കുന്നില്ല. ഈ ഷൂട്ടിങ് ഇൻസിഡന്റുകൾ തമ്മിൽ പരസ്പര ബന്ധമുണ്ടെന്ന വാദവും പോലീസ് നിരാകരിക്കുന്നു.
ലിജോ-മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ വന്ന മലൈയ്ക്കോട്ടെ വാലിബൻ കാനഡയിൽ പ്രദർശനം നിർത്തിയത് ഇത്തരമൊരു സംഭവത്തിന് ഉദാഹരണമാണ്. തിയേറ്ററിൽ ഉണ്ടായ വെടിവെപ്പിനെ തുടർന്നാണ് ചിത്രത്തിന്റെ പ്രദർശനം നിർത്തി വച്ചത്. റിച്ച്മണ്ട് ഹില്ലിലെയും വോണിലെയും തിയേറ്റേറുകളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിനെ തുടർന്ന് കാനഡയിലെ എല്ലാ സിനിമാ ശാലകളും അടക്കുകയായിരുന്നു.
ജിടിഎയിലെ തിയേറ്ററുകളിലുണ്ടാവുന്ന അക്രമ സംഭവങ്ങൾ : ലക്ഷ്യം ദക്ഷിണേഷ്യൻ ഭാഷാ ചലച്ചിത്രങ്ങളുടെ പ്രദർശനം മുടക്കുകയോ?
Reading Time: < 1 minute






