dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India #World

ഇന്ത്യ വിടാനൊരുങ്ങി 4300 മില്യണയര്‍മാർ, ലക്ഷ്യം യുഎഇയും യുഎസ്സും

Reading Time: < 1 minute

ന്യൂഡൽഹി: 2024 അവസാനിക്കുന്നതോടെ 4300 ശതകോടീശ്വരന്മാർ ഇന്ത്യയിൽ നിന്ന് വിദേശങ്ങളിലേക്ക് ചേക്കേറുമെന്ന് പഠന റിപ്പോർട്ട്. അന്താരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ അഡ്വൈസറി സ്ഥാപനമായ ഹെൻലി ആൻഡ് പാർട്ണേഴ്സ് നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യം വെളിച്ചത്തുവന്നത്. ഓരോ വർഷവും പുതിയപുതിയ മില്യണയർമാരെയും ബില്യണയർമാരെയും ഇന്ത്യ സൃഷ്ടിക്കുന്നുണ്ട്. ഇതിൽ വലിയൊരു വിഭാഗവും വിദേശങ്ങളിലേക്ക് ചേക്കേറുകയാണ്.
അതെസമയം ഈ കുടിയേറ്റം തൽക്കാലം ഇന്ത്യക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നില്ലെന്നും റിപ്പോർട്ട് പറയുന്നുണ്ട്. കാരണം, ഇവരാരും തന്നെ ഇന്ത്യയിലെ ബിസിനസ് അവസാനിപ്പിച്ചല്ല വിദേശത്തേക്ക് പോകുന്നത്. പകരം ഇന്ത്യയിലെ ബിസിനസ് നിലനിര്‍ത്തുകയും ഇന്ത്യയെ സെക്കൻഡ് ഹോമായി കാണുകയും ചെയ്യുന്നുണ്ട് ഇവർ. പുറത്തേക്ക് ആളുകൾ പോകുന്നതിനൊപ്പം ഇന്ത്യ പുതിയപുതിയ ശതകോടീശ്വരന്മാരെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതിനാൽ ഇതിൽ പെട്ടെന്നൊരു ആശങ്കയ്ക്ക് വകയില്ലെന്ന് പഠിതാക്കൾ പറയുന്നു.
ഇന്ത്യയിലെ ബിസിനസ് സാധ്യതകൾ ഇപ്പോഴും വലുതാണെന്നതിനാൽ സമ്പന്നരായ ആളുകളെ സംബന്ധിച്ച് ഒരു ആകർഷക കേന്ദ്രമാണെന്ന് റിപ്പോർട്ട് പറയുന്നു. പുറത്തേക്ക് പോയ ശതകോടീശ്വരന്മാർ പലരും ഇപ്പോഴും അവരുടെ ബിസിനസ്സുകൾ നിലനിർത്തി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയതോതിൽ സംഭാവന ചെയ്യുന്നു.
ഇന്ത്യയിൽ നിന്നുള്ള മില്യണയർമാരെ ആകർഷിക്കുന്ന രാജ്യം യുഎഇയാണെന്നും ഹെൻലി ആൻഡ് പാർട്ണേഴ്സ് നടത്തിയ പഠനം പറയുന്നു. ഇന്ത്യയിൽ മാത്രമല്ല ഈ പ്രതിഭാസം നടക്കുന്നത്. ശതകോടീശ്വരന്മാരുടെ കുടിയേറ്റം എല്ലാ രാജ്യങ്ങളിലും ഏറിയും കുറഞ്ഞും നടക്കുന്നുണ്ട്. 2024ൽ 128,000 മില്യണയർമാർ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തും. യുഎഇയും യുഎസ്സുമാണ് കോടീശ്വരന്മാരെ പ്രധാനമായും ആകർഷിക്കുന്ന രാജ്യങ്ങൾ.

Leave a comment

Your email address will not be published. Required fields are marked *