dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

പത്ത് ലക്ഷത്തോളം മിനിവേഴ്‌സ് “മേക്ക് ഇറ്റ് മിനി” കളിപ്പാട്ട സെറ്റുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

Reading Time: < 1 minute

കാനഡയിൽ ഒരു ദശലക്ഷത്തിലധികം മിനിവേഴ്‌സ് “മേക്ക് ഇറ്റ് മിനി” കളിപ്പാട്ട സെറ്റുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. രാസ അപകടസാധ്യത ചൂണ്ടിക്കാട്ടിയാണ് കളിപ്പാട്ട സെറ്റുകൾ തിരിച്ചുവിളിച്ചിരിക്കുന്നത്. യുഎസിൽ ഏകദേശം 21 ദശലക്ഷം മിനിവേഴ്‌സ് “മേക്ക് ഇറ്റ് മിനി” കളിപ്പാട്ട സെറ്റുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്.
തിരിച്ചുവിളിച്ച മിനിവേഴ്സ് സെറ്റുകളിൽ “മേക്ക് ഇറ്റ് മിനി അപ്ലയൻസസ്”, “മേക്ക് ഇറ്റ് മിനി ഫുഡ്”, “മേക്ക് ഇറ്റ് മിനി ലൈഫ്സ്റ്റൈൽ” എന്നിവയുടെ എല്ലാ മോഡലുകളും ഉൾപ്പെടുന്നു.കളിപ്പാട്ട സെറ്റുകളിൽ ലിക്വിഡ് റെസിൻ ഉപയോ​ഗിക്കുന്നതായും റെസിൻ ഖരരൂപത്തിൽ സുരക്ഷിതമാണെങ്കിലും, ദ്രാവകമാകുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഹെൽത്ത് കാനഡ പറയുന്നു. കളിപ്പാട്ടങ്ങളുമായി ബന്ധപ്പെട്ട് ചർമ്മത്തിൽ അലർജിക്ക് കാരണമാകുന്നതായി റിപ്പോർട്ട് ലഭിച്ചതായി കനേഡിയൻ ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. 10 മുതൽ 20 ഡോളർവരെ വിലയുള്ള മിനിവേഴ്സ് ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കരുതെന്ന് ഹെൽത്ത് കാനഡ പറയുന്നു.
1-800-222-4685 എന്ന നമ്പറിലോ mgae.com എന്ന വെബ്‌സൈറ്റിലോ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം.

Leave a comment

Your email address will not be published. Required fields are marked *