കാനഡയിലെ 42 ശതമാനം വീട്ടുടമസ്ഥരും സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായി സർവേ. വീട്ടുടമസ്ഥരില്‍ 42 ശതമാനം പേരും പലചരക്ക് സാധനങ്ങള്‍, ഗ്യാസ് പോലുള്ള ദൈനംദിന അവശ്യവസ്തുക്കളുടെ വില വര്‍ധനയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി സര്‍വേയില്‍ വ്യക്തമാക്കി. 20 ശതമാനം പേര് അപ്രതീക്ഷിത ചെലവുകള്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതായും 11 ശതമാനം പേര് മോര്‍ഗേജ് പേയ്മെന്റുകളാണ് പ്രധാന സാമ്പത്തിക സമ്മര്‍ദ്ദമെന്നും പറഞ്ഞു.
മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ആല്‍ബെര്‍ട്ടയിലെയും(51 ശതമാനം)മാനിറ്റോബയിലെയും(50 ശതമാനം) നിവാസികള്‍ ഗ്യാസ്, ഗ്രോസറി വില വര്‍ധനയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു. കാനയിലെ ജനറേഷന് എക്സ്(Gen X) വീട്ടുടമസ്ഥരെയാണ് അണ്അഫോര്ഡബിളിറ്റി കൂടുതല്‍ ബാധിക്കുന്നത്. 55 വയസ്സിന് മുകളില്‍ ഉള്ളവരില്‍ 46 ശതമാനം പേരും ഗ്രോസറി, ഗ്യാസ് വിലകളില്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നു. എന്നാല്‍ 18 വയസ്സ് മുതല്‍ 34 വയസ് പ്രായമുള്ളവരില്‍ 41 ശതമാനം പേരും 34 നും 54 നും ഇടയില്‍ പ്രായമുള്ളവരില്‍ 39 ശതമാനം പേരും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പറഞ്ഞു.
കാനഡയിലെ 42 ശതമാനം വീട്ടുടമസ്ഥരും സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കുന്നു
Reading Time: < 1 minute






