സമീപ വർഷങ്ങളിൽ രാജ്യത്തെ വിദേശ തൊഴിലാളികൾ ഉയർന്ന നിരക്കിൽ സ്ഥിരതാമസത്തിലേക്ക് മാറിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ.
2016 നും 2020 നും ഇടയിൽ 23 ശതമാനം വിദേശ തൊഴിലാളികൾ അവരുടെ ആദ്യ വർക്ക് പെർമിറ്റ് ലഭിച്ച് രണ്ട് വർഷത്തിന് ശേഷം സ്ഥിര താമസക്കാരായി മാറിയതായി ഫെഡറൽ ഏജൻസിയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് 2011 നും 2015 നും ഇടയിൽ ഇത് ഏകദേശം 12 ശതമാനമായി ഉയർന്നു. കാനഡയിൽ സ്ഥിരതാമസത്തിനുള്ള ഒരു പ്രധാന വഴിയായി താൽക്കാലിക താമസം മാറിയെന്ന് കണക്കുകൾ പറയുന്നു.
താൽക്കാലിക താമസക്കാരിൽ അഭയം തേടുന്നവരും ജോലി അല്ലെങ്കിൽ പഠന അനുമതിയുള്ള വ്യക്തികളും ഉൾപ്പെടുന്നു. സമീപ വർഷങ്ങളിൽ വിദേശ തൊഴിലാളികളുടെയും അന്തർദേശീയ വിദ്യാർത്ഥികളുടെയും എണ്ണം ഗണ്യമായി വർധിച്ചു. ഇത് ജനസംഖ്യാ വളർച്ചയുടെ കുതിച്ചുചാട്ടത്തിന് ആക്കം കൂട്ടുന്നു. ഇത് ഭവന പ്രതിസന്ധി സൃഷ്ടിക്കാൻ ഇടയാക്കിയതായി വിദഗ്ധർ പറയുന്നു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കാനഡയിലെ താൽക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ അഞ്ച് ശതമാനമായി കുറയ്ക്കാൻ സർക്കാർ പദ്ധതിയിടുന്നതായി ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ മാർച്ചിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 1 വരെയുള്ള കണക്കുകൾ പ്രകാരം, കാനഡയിൽ 2.8 ദശലക്ഷം താൽക്കാലിക താമസക്കാരുണ്ട്, ഇത് ജനസംഖ്യയുടെ 6.8 ശതമാനമാണ്.
കാനഡയിൽ കൂടുതൽ വിദേശ തൊഴിലാളികൾ സ്ഥിരതാമസത്തിലേക്ക് മാറി; സ്റ്റാറ്റിസ്റ്റിക്സ് കാനഡ
Reading Time: < 1 minute






