ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന ‘സത്സംഗ’ത്തിൽ (മത പരിപാടി) തിക്കിലും തിരക്കിലും പെട്ട് 107 പേർ മരിച്ചു. മരിച്ചവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരെ ഹത്രാസിലെയും അയൽ പ്രദേശത്തെ എറ്റയിലെയും ആശുപത്രികളിലേക്ക് കൊണ്ടുപോയി. അലിഗഡ് കമ്മീഷണർ വി ചൈത്ര മരണം സ്ഥിരീകരിച്ചു. 107 പേർ മരിച്ചു അതിൽ 27 പേർ എറ്റാ ജില്ലയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിക്കിലും തിരക്കിലും പെട്ട് 18 പേർക്ക് പരിക്കേറ്റതായും അവർ പറഞ്ഞു.
ഹത്രാസ് ജില്ലയിലെ ഒരു ഗ്രാമത്തിൽ നടന്ന സത്സംഗത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ടതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
മാനവ് മംഗൾ മിലൻ സദ്ഭാവന സമാഗം കമ്മിറ്റിയാണ് സകർ വിശ്വ ഹരി അല്ലെങ്കിൽ ഭോലെ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവമായ നാരായണൻ സാകർ ഹരിക്ക് വേണ്ടി സത്സംഗം സംഘടിപ്പിച്ചത്.
പരമശിവനുവേണ്ടിയുള്ള മതപരമായ ചടങ്ങാണ് ഹത്രാസിൽ നടന്നു. പരിപാടി അവസാനിച്ചപ്പോൾ, തിക്കിലും തിരക്കിലും പെട്ടു, സ്ത്രീകളും കുട്ടികളുമടക്കം 100-ലധികം ആളുകൾ മരിച്ചു. മാനവ് മംഗൾ മിലൻ സദ്ഭാവന സമാഗം കമ്മിറ്റിയാണ് സത്സംഗം സംഘടിപ്പിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ത്വരിത നടപടികൾക്ക് നിർദേശം നൽകി.
മതപരമായ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; കുട്ടികൾ ഉൾപ്പെടെ 107 പേർ മരിച്ചു
Reading Time: < 1 minute






