dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather

ടൊറന്റോയിലും, വെസ്‌റ്റേണ്‍ കാനഡയിലുടനീളവും ഹീറ്റ് മുന്നറിയിപ്പ്; എൻവയോണ്‍മെന്റ് കാനഡ

Reading Time: < 1 minute

ടൊറന്റോയിലും, വെസ്‌റ്റേണ്‍ കാനഡയിലുടനീളവും ഹീറ്റ് മുന്നറിയിപ്പ് നല്‍കി എൻവയോണ്‍മെന്റ് കാനഡ. ബീസിയിലും ആല്‍ബെര്‍ട്ടയിലും ഭൂരിഭാഗം പ്രദേശങ്ങളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഈയാഴ്ച താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നാണ് പ്രവചിക്കുന്നത്.
ടൊറന്റോ, ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിൽ ഇന്ന് പകല്‍ സമയത്തെ ഉയര്‍ന്ന താപനില 31ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുമെന്നും ഈര്‍പ്പം കൂടിച്ചേര്‍ന്ന് 35 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെട്ടേക്കാമെന്നതിനാൽ ഏരിയയിൽ ഹീറ്റ് വാണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളില്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസിലെത്തുമെന്നും ഏജൻസി കൂട്ടിച്ചേർത്തു. ബർലിം​ഗ്ടൺ, ഓക് വിൽ, ഹാമിൽട്ടൺ, മിസ്സിസാ​ഗ, ബ്രാംപ്ടൺ, വോൺ, റിച്ച്മണ്ട് ഹിൽ, മാർക്കം എന്നിടങ്ങളിലും മുന്നറിയിയിപ്പ് ബാധകമാണ്.
ഉയര്‍ന്ന താപനില പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. പ്രവിശ്യയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ ബീസിയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ് പറയുന്നു. മെട്രോ വാന്‍കുവര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പകല്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസില്‍ ആയിരിക്കും അനുഭവപ്പെടുക. 

Leave a comment

Your email address will not be published. Required fields are marked *