ടൊറന്റോ പിയേഴ്സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും മോഷണം പോയ സ്വര്‍ണത്തിന്റെ ഭൂരിഭാഗം ഇന്ത്യയിലേക്കും ദുബായിലേക്കും കടത്തിയതായി നേഡിയന്‍ പോലീസ്. കഴിഞ്ഞ വര്‍ഷമാണ് പിയേഴ്സണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും 20 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണം മോഷണം പോയത്. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും കാനഡയിലെത്തിച്ച സ്വര്‍ണവും പണവുമാണ് മോഷ്ടിക്കപ്പെട്ടത്. കവര്‍ച്ച നടത്തിയ പ്രതികളില്‍ മൂന്ന് ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
2023 ഏപ്രിലില്‍ പ്രൊജക്ട് 24 കാരറ്റ് എന്ന പേരിട്ട ഈ കവര്‍ച്ചയില്‍ ഏകദേശം 400 കിലോഗ്രാം ഭാരമുള്ള 6,600 ബാറുകള്‍ മോഷ്ടിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഡ്യൂപ്ലിക്കേറ്റ് വേബില്‍ ഉപയോഗിച്ച് ഒരാള്‍ എയര്‍ കാര്‍ഗോ ടെര്‍മിനലിലേക്ക് പ്രവേശനം നേടിയാണ് കവര്‍ച്ച നടത്തിയത്. വലിയ ഭാഗം സ്വര്‍ണം വിദേശ വിപണികളിലേക്ക് കടത്തിയതായി കരുതുന്നതായി പോലീസ് പറയുന്നു. ദുബായിലോ ഇന്ത്യയിലോ ആയിരിക്കും സ്വര്ണമെത്തിയിട്ടുണ്ടാവുക. ഇതേതുടര്‍ന്ന് ഇന്ത്യയിലേക്കും ദുബായിലേക്കും അന്വേഷണം വ്യാപിപ്പികകുന്നതിനുള്ള നീക്കത്തിലാണ് പോലീസ്.
ടൊറന്റോ വിമാനതാവളത്തിലെ സ്വര്‍ണക്കടത്ത്; സ്വര്‍ണം കടത്തിയത് ഇന്ത്യയിലേക്കും ദുബായിലേക്കും; പോലീസ്
Reading Time: < 1 minute






