dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

പനിച്ച് വിറച്ച് കേരളം; ഇന്നലെ മരിച്ചത് ആറു പേര്‍

Reading Time: < 1 minute

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ പനിബാധിച്ച് ആറു പേര്‍ മരിച്ചു. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ രണ്ടു പേര്‍ വീതമാണ് മരിച്ചത്. വിവിധ ജില്ലകളിലായി ഇന്നലെ മാത്രം ചികിത്സ തേടിയത് 13,756 പേരാണ്. സാധാരണ പനിക്കു പുറമെ സംസ്ഥാനത്ത് ഡങ്കി പനിയും പടരുകയാണ്.
ഇന്നലെ മാത്രമായി 225 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് എറ്റവും കൂടുതല്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് കളമശ്ശേരിയിലാണ്. ഇതിനു പുറമെ വെസ്റ്റ് നൈല്‍ പനി, എലിപ്പനി, എച്ച്1 എന്‍1, മഞ്ഞപ്പിത്തം എന്നിവയും പടരുന്നുണ്ട്. കോഴിക്കോടിന് പുറമെ ആലപ്പുഴയിലും കഴിഞ്ഞ ദിവസം വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചിരുന്നു.
പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിതരാല്‍ നിറഞ്ഞിരിക്കുകയാണ്. ജനറല്‍, സ്‌പെഷ്യല്‍ വാര്‍ഡുകളില്‍ പനി ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്.

Leave a comment

Your email address will not be published. Required fields are marked *