dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada international students #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

കാനഡയിൽ രാജ്യന്തര വിദ്യാർത്ഥികൾക്കുള്ള 5 സൗജന്യ സെറ്റിൽമെന്റ് റിസോഴ്സുകൾ

Reading Time: < 1 minute

കാനഡയിലെ രാജ്യന്തര വിദ്യാർത്ഥികൾക്ക് നിരവധി തരത്തിലുള്ള സെറ്റിൽമെന്റ് സർവീസുകളും റിസോഴ്സുകളും ഇന്ന് പ്രാപ്യമാണ്. ഭാഷാ പരിശീലനം, ആരോഗ്യ പരിരക്ഷ പോലുള്ള സർക്കാർ സേവനങ്ങൾ ലഭ്യമാക്കൽ, തൊഴിൽ കണ്ടെത്തൽ എന്നിവയ്ക്കെല്ലാം ഇതുവഴി സഹായം ലഭിക്കും. എന്നാൽ ഈ ഓർഗനൈസേഷനുകൾ ഐആർസിസിയുടെ കീഴിലുള്ളവയല്ല. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് സെറ്റിൽമെന്റ് സേവനങ്ങൾ നൽകുന്ന 5 ഓർഗനൈസേഷനുകൾ പരിചയപ്പെടാം.

ഡെസിഗ്നേറ്റഡ് ലേണിങ് ഇൻസ്റ്റിറ്റ്യൂഷൻ ( ഡിഎൽഐ )

വർക്ക്‌ഷോപ്പുകൾ മുതൽ സാമൂഹികമായ പരിപാടികൾ വരെ സംഘടിപ്പിച്ചു കൊണ്ട് വിദേശ വിദ്യാർത്ഥികൾക്കിടയിൽ സജീവമാണ് ഡിഎൽഐ. എല്ലാ വിദേശ വിദ്യാർത്ഥികൾക്കും ഇവരുടെ സേവനങ്ങൾ ലഭ്യമാണ്. കാനഡയിലെ ബാങ്കിങ്ങിനെ കുറിച്ച് മനസിലാക്കാനുള്ള സഹായം, ഭാവി ഇമിഗ്രേഷൻ പാത്ത് വേകളെ കുറിച്ചുള്ള വിവരങ്ങൾ, രാജ്യാന്തര വിദ്യാർത്ഥികളുടെ നിയമപരമായ അവകാശങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാം ഇവർ നൽകുന്ന ചില സേവനങ്ങൾ ആണ്.

വുഡ്ഗ്രീൻ

ടൊറന്റോയിലുടനീളമുള്ള അഞ്ചു ലൊക്കേഷനുകളിൽ വുഡ്ഗ്രീനിന്റെ സേവനങ്ങൾ ലഭ്യമാണ്. സേവനങ്ങൾ പ്രാപ്യമാക്കാൻ സഹായിക്കുന്നത് മുതൽ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട സഹായങ്ങൾ വരെ ഇവർ നൽകുന്നുണ്ട്. ഹൗസിംഗ്, ഹെൽത്ത് കെയർ, വിദ്യാഭ്യാസം നിയമസഹായങ്ങൾ തുടങ്ങിയവയിലെല്ലാം ഇവർ പുതുതായി എത്തുന്നവരെ സഹായിക്കുന്നു.

മൊസൈക്ക് ബ്രിട്ടീഷ് കൊളംബിയ

ബ്രിട്ടീഷ് കൊളംബിയയിലെ വാൻകോവർ, ബേണബി എന്നിവിടങ്ങളിലാണ് ഇവരുടെ സേവനങ്ങൾ ലഭ്യമാകുന്നത്. ബ്രിട്ടീഷ് കൊളംബിയ സെറ്റിൽമെന്റ് ആൻഡ് ഇന്റഗ്രേഷൻ സർവീസസ് പ്രോഗ്രാമിന് കീഴിലാണ് ഈ ഓർഗനൈസേഷൻ പ്രവർത്തിക്കുന്നത്. വിസ സ്റ്റാറ്റസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ , പരിശീലന പരിപാടികൾ സംഘടിപ്പിക്കൽ, തൊഴിൽ അന്വേഷണത്തിന് സഹായിക്കൽ എന്നിവയെല്ലാമാണ് പ്രധാന പ്രവർത്തനങ്ങൾ. കൂടാതെ സാമൂഹിക പ്രവർത്തനവും ഉണ്ട്.

കൊളംബിയ ബേസിൻ അലൈൻസ് ഫോർ ലിറ്ററസി ( സിബിഎഎൽ)

ബ്രിട്ടീഷ് കൊളംബിയയിലെ 16 കമ്മ്യൂണിറ്റികളിലായാണ് സിബിഎഎൽ പ്രവർത്തിക്കുന്നത്. ഭാഷാ പരിശീലനം ഉൾപ്പെടെയുള്ള നിരവധി സെറ്റിൽമെന്റ് സർവീസുകൾ ഇവർ വിദ്യാർത്ഥികൾക്ക് നൽകുന്നു. ബാങ്കിങ്ങിനെ കുറിച്ച് മനസിലാക്കാനുള്ള സഹായം, ഭാവി ഇമിഗ്രേഷൻ പാത്ത് വേകളെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാം ഇവരും നൽകുന്നുണ്ട്.

ആക്ഷൻ ഫോർ ഹെൽത്ത് കമ്മ്യൂണിറ്റീസ് (A4HC)

A4HC ഫ്രഞ്ച് ഇംഗ്ലീഷ് ഭാഷകളിൽ സേവനം നൽകുന്നുണ്ട്. കാനഡയിലെ ജീവിതത്തെ കുറിച്ചുള്ള അറിവ് ( ആരോഗ്യം, ബാങ്കിംഗ്, ഹൗസിംഗ്, ഇൻകം സപ്പോർട്ട്), വ്യക്തി വികസനത്തിനുള്ള പരിശീലനം ( ഇംഗ്ലീഷ് ഭാഷാപരിശീലനം, കമ്പ്യൂട്ടർ പരിശീലനം, സാമ്പത്തിക സാക്ഷരത) എന്നിവയെല്ലാം ഇവർ നൽകുന്ന സർവീസുകളിൽ ചിലതാണ്.

Leave a comment

Your email address will not be published. Required fields are marked *