dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

മാർക്ക് മില്ലറുടെ ഓ‌ഫീസിനു നേരെ ആക്രമണം, ജനാലകൾ തകർത്തു, പെയിൻ്റ് അടിച്ച് വികൃതമാക്കി

Reading Time: < 1 minute

ഇമി​ഗ്രേഷൻ മന്ത്രി മാർക്ക് മില്ലറുടെ മോൺട്രിയോളിലെ ഓ‌ഫീസിനു നേരെ ആക്രമണം. സുഡ്-ഔസ്റ്റ് ബറോയിൽ ഫെഡറൽ എംപിയുടെ ഓഫീസിന്റെ മുൻവശത്തെ ജനാലകൾ തകർത്തതും പിങ്ക് പെയിൻ്റ് അടിക്കുകയും ഓഫീസിലെ സാധനങ്ങൾക്ക് കേടുപാടുകൾ വരുത്തിട്ടുണ്ടെന്നും മോൺട്രിയോൾ പോലീസ് വ്യക്തമാക്കി.
ബുധനാഴ്‌ചയാണ് ആക്രമണം നടന്നതെന്നും അറ്റ്‌വാട്ടർ അവന്യൂവിനടുത്തുള്ള സെൻ്റ്-ജാക്വസ് സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ നടന്ന പലസ്തീനിയൻ അനുകൂല പ്രകടനങ്ങളുമായി ഇതിന് ബന്ധമുണ്ടെന്നും പോലീസ് പറയുന്നു. കെട്ടിടത്തിലും നടപ്പാതയിലും “മാർക്ക് മില്ലർ, ചൈൽഡ് കില്ലർ” എന്ന് എഴുതിയിട്ടുമുണ്ട്.
സമീപ മാസങ്ങളിൽ പതിവായി മില്ലറുടെ ഓഫീസിന് നേരെ പ്രതിഷേധങ്ങൾ നടക്കാറുണ്ട്. നിലവിൽ ഗാസയിൽ കുടുങ്ങിക്കിടക്കുന്ന കനേഡിയൻ ഫലസ്തീനികളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ ഫെഡറൽ ഗവൺമെൻ്റ് വേണ്ടത്ര ചെയ്യുന്നില്ലെന്ന് പലസ്തീൻ അനുകൂല പ്രതിഷേധക്കാർ വിമർശിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *