dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel #Uncategorized

ആഗോള പാസ്പോർട്ട് റാങ്കിംഗ്: അമേരിക്കയെ പിന്തള്ളി കനേഡിയന്‍ പാസ്‌പോര്‍ട്ടിന് മുന്നേറ്റം

Reading Time: < 1 minute

ആഗോള പാസ്പോർട്ട് റാങ്കിംഗിൽ അമേരിക്കയെ പിന്തള്ളി കനേഡിയന്‍ പാസ്‌പോര്‍ട്ടിന് മുന്നേറ്റമുണ്ടായതായി ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് റിപ്പോർട്ട്. ആഗോളതലത്തില്‍ എട്ടാം സ്ഥാനത്തായിരുന്ന കനേഡിയന്‍ പാസ്‌പോര്‍ട്ട് ഏഴാം സ്ഥാനം കരസ്ഥമാക്കിയതായി റിപ്പോർട്ട് പറയുന്നു. ഏഴാം സ്ഥാനത്തായിരുന്ന അമേരിക്കന്‍ പാസ്‌പോര്‍ട്ടിനെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കനേഡിയന്‍ പാസ്‌പോര്‍ട്ടിന്റെ ഈ നേട്ടം.
199 പാസ്‌പോര്‍ട്ടുകളും 227 ട്രാവല്‍ ഡെസ്റ്റിനേഷനുകളും ഉള്‍പ്പെടുത്തിയാണ് ഇന്‍ഡെക്‌സ് പുറത്തിറക്കിയത്. പാസ്‌പോര്‍ട്ട് ഉടമയ്ക്ക് വിസയില്ലാതെ എത്ര രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാകും എന്നതിനെ ആശ്രയിച്ചാണ് ഇന്‍ഡെക്‌സ് തയാറാക്കുന്നത്. കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഇല്ലാതെ 187 രാജ്യങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം ഇത് 185 ആയിരുന്നു. 

Leave a comment

Your email address will not be published. Required fields are marked *