ഫെഡറല്‍ പബ്ലിക് സര്‍വീസില്‍ കൂടുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനൊരുങ്ങി ഫെഡറല്‍ സര്‍ക്കാര്‍. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ കണ്ടെത്താനും നിറവേറ്റാനും ജീവനക്കാരെ സഹായിക്കുന്നതിന് സ്വകാര്യ മേഖലയിലെ കോള്‍ സെന്ററുകള്‍ ജനറേറ്റീവ് എഐ ചാറ്റ്ബോട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാരിന്റെ ചീഫ് ഡാറ്റ ഓഫീസര്‍ സ്റ്റീവന്‍ ബര്‍ട്ട് വ്യക്തമാക്കി. ര്‍ക്കാര്‍ ഡാറ്റ കൃത്യമായി ശേഖരിക്കാനും സൂക്ഷിക്കാനും എഐ ഉപയോഗിക്കാമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങളുടെ ആവശ്യമറിഞ്ഞ് ജോലി ചെയ്യാന്‍ എഐ ചാറ്റ്ബോട്ടുകളുടെ സഹായം പ്രയോജനകരമാകും. അടുത്ത മാര്‍ച്ച് മാസത്തില്‍ എഐ സംവിധാനം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എഐ സ്ട്രാറ്റജി അടുത്ത മാസങ്ങളില്‍ രൂപപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നത്.







