എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി (ITA) അപേക്ഷിക്കാൻ 964 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ 686-ളം അതിൽ കൂടുതലോ ഉള്ള പൂളിലെ എല്ലാ ഉദ്യോഗാർത്ഥികൾക്കും വേണ്ടിയാണ് നറുക്കെടുപ്പ് നടന്നത്.
ഈ ബുധനാഴ്ചയോ വ്യാഴാഴ്ചയോ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്(CEC) അല്ലെങ്കിൽ STEM-നറുക്കെടുപ്പോ ഉണ്ടായേക്കാമെന്നും റിപ്പോർട്ട് പറയുന്നു.
ഇൻവിറ്റേഷൻ ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് സ്ഥിര താമസത്തിനായി IRCC യിൽ 60 ദിവത്തിനുളളിൽ ഒരു പൂർണ്ണ അപേക്ഷ സമർപ്പിക്കണം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, IRCC നിലവിൽ ശരാശരി 5 മാസത്തിനുള്ളിൽ എക്സ്പ്രസ് എൻട്രി അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നു.






