ദേശീയ പൈലറ്റ് പ്രോജക്റ്റിൻ്റെ ഭാഗമായി ഓട്ടോമാറ്റിക് ടാക്സ് ഫയലിംഗ് സേവനങ്ങൾ ആരംഭിച്ച് കാനഡ റവന്യൂ ഏജൻസി(CRA). ഇതോടെ 2023 ലെ നികുതി റിട്ടേണുകൾ ഫോണിലൂടെയോ ഓൺലൈനായോ മെയിൽ വഴിയോ സമർപ്പിക്കാം. അർഹരായ 500,000 കനേഡിയന്മാർക്ക് ജൂലൈയിൽ ഇൻവൈറ്റ് ചെയ്തതായും ഏജൻസി വ്യക്തമാക്കി.
2024 ലെ ഫെഡറൽ ബജറ്റിലാണ് ദേശീയ പൈലറ്റ് പ്രോഗ്രാം പദ്ധതി പ്രഖ്യാപിച്ചത്. ഒരിക്കലും നികുതി റിട്ടേൺ ഫയൽ ചെയ്യാത്ത ദുർബലരായ കനേഡിയൻമാരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നതിനായാണ് പദ്ധതി. ഈ സേവനം ഉപയോഗിച്ച് നികുതി റിട്ടേണുകൾ 10 മിനിറ്റിനുള്ളിൽ ഫയൽ ചെയ്യാൻ കഴിയുമെന്ന് CRA പറയുന്നു.
മാർച്ചിൽ സിമ്പിൾ ഫയൽ ബൈ ഫോൺ സിസ്റ്റം സിആർഎ വിപുലീകരിച്ചിരുന്നു. ഇതോടെ ഏജൻ്റുമാർക്ക് റീഫണ്ട് എസ്റ്റിമേറ്റ് ലഭിക്കുന്നതിന് ലളിതമായ ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കും. ഈ വർഷം കുറഞ്ഞത് രണ്ട് ദശലക്ഷം കനേഡിയന്മാർക്ക് ഓട്ടോമാറ്റിക് ടാക്സ് ഫയലിംഗ് സേവനം ഉപയോഗിക്കാം.







