dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Kerala

കാനഡയിൽ കാറപകടത്തിൽ മലയാളി മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Reading Time: < 1 minute

വെള്ളിയാഴ്ച പുലർച്ചെ പിഇഐയിലുണ്ടായ കാറപകടത്തിൽ മലയാളി മരിച്ചു. പിറവം സ്വദേശിനി ഡോണയാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ രണ്ടുപേരുടെ നില ​ഗുരുതരമാണെന്നും മറ്റൊരാൾക്ക് നിസാര പരിക്കാണെന്നും ആർസിഎംപി അറിയിച്ചു. നാലുപേരാണ് കാറിലുണ്ടായിരുന്നതെന്നും ആർസിഎംപി പറയുന്നു.
പുലർച്ചെ 5 മണിയോടെ പിഇഐയിലെ അൽബാനിയിലെ ട്രാൻസ്-കാനഡ ഹൈവേയിലാണ് സംഭവം നടന്നതെന്ന് ആർസിഎംപി വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ ഹൈവേ ഏകദേശം മൂന്ന് മണിക്കൂറോളം അടച്ചിട്ടതായും സംഭവം അന്വേഷിച്ചുവരുകയാണെന്നും RCMP വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *