dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Social Media

മെറ്റയുടെ നിരോധനം; കാനഡയിൽ വാർത്ത വായിക്കുന്നവരിൽ വൻ ഇടിവ്

Reading Time: < 1 minute

കാനഡയിൽ വാർത്ത വായിക്കുന്നവരിൽ 43 ശതമാനം കുറവ്. 2023 ജൂണില്‍ കനേഡിയന്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ വാര്‍ത്താ നിയമം പാസാക്കിയതിന് ശേഷം കനേഡിയന്‍ വാര്‍ത്താ ഉള്ളടക്കം മെറ്റ നിരോധിച്ചതാണ് കാരണമെന്ന് മീഡിയ ഇക്കോസിസ്റ്റം ഒബ്‌സര്‍വേറ്ററി പഠനം പറയുന്നു. ഇത് ടെക് കമ്പനികളെ അവരുടെ ഉള്ളടക്കത്തിന്റെ ഉപയോഗത്തിനായി വാര്‍ത്താ പ്രസാധകരുമായി കരാറില്‍ ഏര്‍പ്പെടാന്‍ നിരബന്ധിതരാക്കി. ഇതോടെ കനേഡിയന്‍ വാര്‍ത്താ ഉള്ളടക്കങ്ങള്‍ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്യുന്നതിന് പ്രാദേശിക മാധ്യമങ്ങളെ മെറ്റ നിരോധിച്ചു.
പഠനമനുസരിച്ച് കനേഡിയന്‍ പൗരന്മാര്‍ ഓണ്‍ലൈനില്‍ കുറച്ച് വാര്‍ത്തകള്‍ മാത്രമാണ് കാണുന്നത്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി 11 മില്യണിലധികം പ്രേക്ഷകരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. നിരോധനം ഫെയ്‌സ്ബുക്കിനെ ആശ്രയിക്കുന്ന പ്രാദേശിക വാര്‍ത്താ ഔട്ട്‌ലെറ്റുകള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കി. ഇവയില്‍ 30 ശതമാനവും നിലവില്‍ സോഷ്യല്‍ മീഡിയയില്‍ നിഷ്‌ക്രിയമാണെന്ന് പഠനത്തില്‍ കണ്ടെത്തി. നിരോധനം നിലവിലുണ്ടെന്ന് 22 ശതമാനം കനേഡിയന്‍മാര്‍ക്ക് മാത്രമാണ് അറിയാവുന്നതാണ്.

Leave a comment

Your email address will not be published. Required fields are marked *