നിയന്ത്രണ വിധേയമായ കുടിയേറ്റ സംവിധാനമാണ് കാനഡ കാംഷിക്കുന്നതെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ. ഹൌസിങ് ഉൾപ്പടെയുള്ള മേഖലകളിൽ കുടിയേറ്റം പ്രതികൂല പ്രത്യാഘാതം സൃഷ്ടിക്കുന്നുവെന്ന ആശങ്കകൾക്കിടെയാണ് മില്ലറുടെ അഭിപ്രായ പ്രകടനം.
പരിധിയില്ലാത്ത കുടിയേറ്റ പ്രോഗ്രാമുകളുടെ കാലം രാജ്യത്ത് അവസാനിച്ചുവെന്നും ഇമ്മിഗ്രേഷനുമായി ബന്ധപ്പെട്ട് നിർണായകമായ നയ പരിഷ്കരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഒരു വലിയ മാറ്റമാണെന്നും പെട്ടന്ന് നടപ്പാകുമെന്ന് പ്രതീക്ഷിക്കരുതെന്നും മില്ലർ പറഞ്ഞു. അതേസമയം, കുടിയേറ്റ വിരുദ്ധ വികാരത്തിന്റെ അലയൊലികളെ കാനഡ പ്രതിരോധിക്കുന്നുവെന്ന് ചിന്തിക്കാൻ മാത്രം താൻ നിഷ്കളങ്കൻ അല്ലെന്ന് ഇമിഗ്രേഷൻ മന്ത്രി പറഞ്ഞു. നിയന്ത്രണ വിധേയമായ കുടിയേറ്റ സംവിധാനമാണ് കാനഡയ്ക്ക് ആവശ്യമെന്ന് അദ്ദേഹം അടിവരയിട്ടു.







