ഏറ്റവും പുതിയ ബീസി പിഎൻപി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കാൻ (ITAs) 144-ലധികം അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകി ഐആർസിസി. മുൻ ബിസി പിഎൻപി ജനറൽ നറുക്കെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ കട്ട്ഓഫ് സ്കോർ 2 പോയിൻ്റ് കുറഞ്ഞിട്ടുണ്ട്.
ബീസി സ്കിൽഡ് വർക്കർ, ഇന്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമുകൾക്ക് കീഴിൽ 59 ഇൻവിറ്റേഷനും, ചൈൽഡ്ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻഡ് അസിസ്റ്റന്റ്, ഇൻസ്ട്രക്ടർമാർക്കുമായി 32 ഇൻവിറ്റേഷനും, ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 24 പ്രൊഫൈലുകൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ നൽകി.
2023-ൻ്റെ അവസാനത്തിൽ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ ഏറ്റവും പുതിയ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പിൽ 25 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 29 അപേക്ഷകൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.







