ടൊറൻ്റോ, ഗ്രേറ്റർ ടൊറൻ്റോ, ഹാമിൽട്ടൺ ഏരിയയിൽ ശക്തമായ മഴ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. കനത്ത മഴ ഇന്ന് രാത്രി ആരംഭിച്ച് വെള്ളിയാഴ്ച വരെ തുടരുമെന്നും ചില പ്രദേശങ്ങളിൽ 50 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും ഏജൻസി വ്യക്തമാക്കുന്നു.
തെക്കുപടിഞ്ഞാറൻ ഒൻ്റാറിയോയിലെയും ഗോൾഡൻ ഹോഴ്‌സ്‌ഷൂവിൻ്റെയും ചില ഭാഗങ്ങളിൽ ന്യൂനമർദ്ദം കാരണം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴ വെള്ളപ്പൊക്കത്തിനും റോഡുകളിൽ വെള്ളക്കെട്ടിനും കാരണമാകും. താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.







