കാനഡയിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ നാല് ഇന്ത്യൻ പൗരന്മാർക്കെതിരായ വിചാരണ നാലാം തവണയും മാറ്റിവച്ചു. കേസ് ഒക്ടോബർ ഒന്നിലേക്കാണ് മാറ്റിയത്.
അമൻദീപ് സിംഗ്, കരൺ ബ്രാർ, കമൽപ്രീത് സിംഗ്, കരൺപ്രീത് സിംഗ് എന്നീ നാല് പ്രതികളും കോടതിയിൽ ഹാജരായിരുന്നു. ക്രൗൺ പ്രോസിക്യൂട്ടർ ലൂയിസ് കെൻവർത്തിക്കൊപ്പം നാല് പ്രതിഭാഗം അഭിഭാഷകരും ഹാജരായി.
സറേ പ്രവിശ്യാ കോടതിക്ക് പുറത്ത് നിജ്ജാറിൻ്റെ അനുയായികൾ ഖാലിസ്ഥാൻ പതാകകൾ വീശി. വിചാരണ വൈകുന്നതിനെക്കുറിച്ച് സംസാരിച്ച ബ്രിട്ടീഷ് കൊളംബിയഗുരുദ്വാര കൗൺസിൽ വക്താവ് മോനീന്ദർ സിംഗ് നിജ്ജാറിൻ്റെ കുടുംബാംഗങ്ങളെ നിരാശപ്പെടുത്തുന്നതായി വ്യക്തമാക്കി.
2023 ജൂൺ 18-ന് ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് പുറത്ത് നിജ്ജാർ വെടിയേറ്റ് മരിക്കുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ നാല് പ്രതികളും ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതക ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നേരിടുന്നത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചതിനെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.







