പാരിസ്: ഗുസ്തിയിൽ ഇന്ത്യയുടെ അഭിമാന താരമായി അമൻ സെഹ്റാവത്. പുരുഷ വിഭാഗം 57 കിലോ ഗ്രാം പോരാട്ടത്തിലാണ് വെങ്കല മെഡൽ നേടിയത്. പോർട്ടറിക്കോയുടെ ഡാരിയൻ ക്രൂസിനെയാണ് അമൻ മലർത്തിയടിച്ചത്. 13-5 നാണ് അമന്റെ ജയം. പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആറാം മെഡലാണിത്. ലോകചാമ്പ്യൻ സെലിംഖാൻ അബകറോവിനെ 12–0ത്തിന് മലർത്തിയടിച്ചാണ് അമന്റെ സെമിയിൽ പ്രവേശിച്ചതെങ്കിലും ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയോട് പിടിച്ച് നിൽക്കാനായില്ല. എന്നാൽ വെങ്കല മെഡൽ പോരാട്ടത്തിൽ പോർട്ടോറിക്കോ താരത്തിനെതിരെ നിസ്സാരമായി ജയിച്ച് കയറുകായിരുന്നു.







