dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canada Weather #Food

കാലാവസ്ഥ പ്രശ്നം; കാനഡയിലെ ഭക്ഷ്യ വിതരണ ശൃംഖലയ്ക്ക് ശക്തമായ തിരിച്ചടി: റിപ്പോർട്ട്

Reading Time: < 1 minute

കാനഡയിലുടനീളമുള്ള കാലാവസ്ഥ പ്രശ്നങ്ങൾ ഭക്ഷ്യ വിതരണ ശൃംഖലയ്ക്ക് ശക്തമായി തിരിച്ചടി നേരിടുന്നതായി റിപ്പോർട്ട്. കാട്ടുതീ, വെള്ളപ്പൊക്കം, ഉഷ്ണ തരംഗങ്ങൾ, വരൾച്ച എന്നീ കാലാവസ്ഥാ പ്രശ്നങ്ങൾ ഭക്ഷ്യ വിലയിൽ സമ്മർദ്ദം ചെലുത്തുന്നതായി വിദഗ്ധർ പറയുന്നു.
കാലാവസ്ഥാ ദുതന്തങ്ങൾ ഭക്ഷ്യവില ഉയർത്തുന്നതായി കാനഡയിലെ ഫുഡ്, ഹെൽത്ത് & കൺസ്യൂമർ പ്രോഡക്ട്‌സിലെ വ്യവസായ വൈസ് പ്രസിഡൻ്റ് ഫ്രാങ്ക് സ്കാലി പറഞ്ഞു.
മനുഷ്യന്റെ ഇടപെടൽ മൂലം താപനിലയും മഴയും വർധിക്കുന്നതായി 2019 ലെ ഫെഡറൽ ഗവൺമെൻ്റ് റിപ്പോർട്ട് പറയുന്നു. ഭക്ഷ്യ ഉൽപ്പാദനത്തിൽ കാലാവസ്ഥയ്ക്ക് വലിയ പങ്കുണ്ട്, അമിതമായതോ കുറഞ്ഞതോ ആയ ചൂട് അല്ലെങ്കിൽ ഈർപ്പം പോലുള്ള ഘടകങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിൻ്റെ അളവിനെ മാത്രമല്ല, കീടങ്ങളുടെയും രോഗങ്ങളുടെയും വ്യാപനത്തെയും ബാധിക്കുമെന്ന് ഫാം ക്രെഡിറ്റ് കാനഡയിലെ മുതിർന്ന സാമ്പത്തിക വിദഗ്ധൻ അമൻഡ നോറിസ് പറഞ്ഞു. കാലാവസ്ഥയ്ക്ക് വിതരണ ശൃംഖലയിലെ പ്രവർത്തനങ്ങളെയും സ്വാധീനിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ, കാർഷിക വ്യവസായം കടുത്ത വെല്ലുവിളി അഭിമുഖീകരിച്ചതായും ഇത് വിതരണ ശൃംഖലയിലുടനീളം പ്രതിഫലിക്കുന്നതായും കനേഡിയൻ അഗ്രി-ഫുഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഒരു ജൂലൈ റിപ്പോർട്ട് പറയുന്നു.
ബീ.സി.യിലെ വലിയ വെള്ളപ്പൊക്കം. മൂന്ന് വർഷം മുമ്പ് കർഷകരെ സാരമായി ബാധിച്ചു, നദികൾ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായതിനെത്തുടർന്ന് ലക്ഷക്കണക്കിന് കോഴികളും മറ്റ് കാർഷിക മൃഗങ്ങളും ചത്തു.
2021ലെ കൊടും ചൂടും വരൾച്ച കാരണം ചരിത്രപരമായ 47 ശതമാനം ഉൽപാദന ഇടിവിനും, 2023 ലെ വരൾച്ച സസ്‌കാച്ചെവാനിലെ വിള ഉൽപ്പാദനത്തെ തടസ്സപ്പെടുത്തി, ഉത്പാദനം ഏകദേശം 11 ശതമാനം കുറഞ്ഞു.
കാർഷിക വ്യവസായത്തിന് അതിൻ്റെ ചില രീതികളിൽ മാറ്റം വരുത്തിക്കൊണ്ട് വരൾച്ച പോലുള്ള കാര്യങ്ങളെ കുറച്ചുകൂടി പ്രതിരോധിക്കാൻ കഴിഞ്ഞുവെന്ന് അഗ്രി-ഫുഡ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ മാനേജിംഗ് ഡയറക്ടർ ടൈലർ മക്കാൻ പറഞ്ഞു.
രാസവളം പോലെയുള്ള ഇൻപുട്ട് ചെലവ് കൂടുകയോ അല്ലെങ്കിൽ ചരക്ക് വിലയിൽ നാശം വിതയ്ക്കുന്ന ഒരു പ്രധാന വിളയുടെ കുറവുണ്ടാകുകയോ ചെയ്താൽ, ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിലെ അതിരൂക്ഷമായ കാലാവസ്ഥയും കർഷകരെ ബാധിക്കുമെന്ന് മക്കാൻ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *