dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement #Jobs

കാനഡയിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അവസരങ്ങൾ: ഉടൻ അപേക്ഷിക്കാം

Reading Time: 2 minutes

കാനഡയിലെ നാല് പ്രധാന സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ തൊഴിലവസരങ്ങൾ. ഒഴിവുള്ള രണ്ടു തസ്തികകളിൽ വിദേശ വിദ്യാർഥികൾക്കും അപേക്ഷിക്കാം എന്നതാണ് പ്രധാന പ്രത്യേകത. ഏതൊക്കെ ആണെന്ന് അറിയാം.

ഡാറ്റ കളക്ഷൻ ക്ലർക്ക് – സ്റ്റാറ്റിറ്റിക്സ് കാനഡ

സ്റ്റാറ്റിറ്റിക്സ് കാനഡയിൽ ഡാറ്റാ കളക്ഷൻ ക്ലർക്ക് എന്ന തസ്തികയിലാണ് നിയമനം. നാഷണൽ സർവ്വേകളുമായി ബന്ധപ്പെട്ട ഡാറ്റാ ശേഖരണ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുകയായിരിക്കും ഈ ജോലിയിലെ പ്രധാന ഉത്തരവാദിത്വം. ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, സസ്കാചെവൻ എന്നിവിടങ്ങളിലെ വിവിധ ഇടങ്ങളിലായിരിക്കും നിയമനം. പ്രതിവർഷം 51,642 ഡോളർ മുതൽ 55,707 ഡോളർ വരെയായിരിക്കും ശമ്പളം. കാനഡയിൽ താമസിക്കുന്നവർ, കനേഡിയൻ പൗരന്മാർ, Permanent residents abroad എന്നീ വിഭാഗങ്ങൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. സെപ്റ്റംബർ 30 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. അപേക്ഷിക്കുന്നവർ സെക്കൻഡറി സ്കൂൾ പഠനം വിജയകരമായി പൂർത്തിയാക്കിയിരിക്കണം. അല്ലെങ്കിൽ തതുല്യമായ വിദ്യാഭ്യാസ യോഗ്യത, പരിശീലനം, പ്രവർത്തിപരിചയം എന്നിവയെല്ലാം വേണം.

സിബിഎസ്എ സ്റ്റുഡന്റ് ബോർഡർ സർവീസ് ഓഫീസർ

അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, മെയിൽ പ്രോസസിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ ആയിരിക്കും ജോലി. ലോ എൻഫോഴ്സ്മെന്റ്, ബോർഡർ സർവീസ് എന്നിവയുമായി ബന്ധപ്പെട്ട കരിയർ സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരം ആണിത്. ഏതെങ്കിലും ഒരു പോസ്റ്റ് സെക്കൻഡറി ഇൻസ്റ്റിറ്റ്യൂഷനിൽ മുഴുവൻ സമയ വിദ്യാർത്ഥി ആയിരിക്കണമെന്ന മാനദണ്ഡം അപേക്ഷിക്കുന്നതിനുണ്ട്. കൂടാതെ 2025 ഏപ്രിലോടെ 18 വയസ് എങ്കിലും തികയുന്നവർ ആയിരിക്കണം. ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ, നോവ സ്കോട്ടിയ,ഒന്റാരിയോ, ക്യുബെക്, സസ്കാചെവൻ എന്നിവിടങ്ങളിലെ വിവിധ ഇടങ്ങളിലാണ് ഒഴിവ്. മണിക്കൂറിൽ 17.36 ഡോളർ മുതൽ 37.53 ഡോളർ വരെയാണ് ശമ്പളം. സെപ്റ്റംബർ 19 അപേക്ഷിക്കേണ്ട അവസാന തിയ്യതി.

പരോൾ ഓഫിസർ – കറക്ഷണൽ സർവീസ്, കാനഡ

ആൽബർട്ട, മാനിറ്റോബ, നോർത്ത്വെസ്റ്റ് ടെറിട്ടറീസ്, ഒന്റാരിയോ, സസ്‌കാചെവൻ എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ആണ് ഈ തസ്തികയിൽ ഒഴിവുള്ളത്. പ്രതിവർഷം 78,017 ഡോളർ മുതൽ 103,279 ഡോളർ വരെ ആയിരിക്കും ശമ്പളം. കൂടാതെ വാർഷിക കറക്ഷണൽ സർവീസ് സ്പെസിഫിക് ഡ്യൂട്ടി അലവൻസ് ആയി 2,140 ഡോളറും ലഭിക്കും. കാനഡയിൽ താമസിക്കുന്നവർ, കനേഡിയൻ പൗരന്മാർ, Permanent residents abroad എന്നീ വിഭാഗങ്ങൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. സെപ്റ്റംബർ 16 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

സ്റ്റുഡന്റ് വിസിറ്റർ സർവീസ് അറ്റന്റന്റ്- പാർക്ക്സ് കാനഡ

നോവസ്കോട്ടിയയിലെ വിവിധയിടങ്ങളിലാണ് അവസരം. മണിക്കൂറിൽ 16.84 ഡോളർ മുതൽ 25.52 ഡോളർ വരെയായിരിക്കും വേതനം. കാനഡയിൽ ജോലിചെയ്യാൻ നിയമാനുസൃതമായ അനുമതിയുള്ള വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. ഒരു ഫുൾടൈം അല്ലെങ്കിൽ പാർട്ട് ടൈം, സെക്കൻഡറി അല്ലെങ്കിൽ പോസ്റ്റ് സെക്കൻഡറി വിദ്യാർത്ഥി ആയിരിക്കണം. അല്ലെങ്കിൽ adult education program പങ്കെടുക്കുന്നവരാകണം. സെപ്റ്റംബർ 20 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

Leave a comment

Your email address will not be published. Required fields are marked *