കാല്‍ഗറിയിൽ ആഢംബര വീടുകളുടെ വില്‍പ്പന വളര്‍ച്ചാ നിരക്ക് ഉയർന്നു. ഈ വര്‍ഷം ആദ്യ പകുതിയിവരെയുള്ള കണക്കുകൾ പ്രകാരം ഉയര്‍ന്ന കുടിയേറ്റം, ശക്തമായ സമ്പദ് വ്യവസ്ഥ, വീട് വാങ്ങുന്നവരുടെ ഡോളറിന്റെ അസാധാരണമായ മൂല്യം എന്നിവ വളര്‍ച്ചയിലേക്ക് നയിച്ചതായി പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കാല്‍ഗറിയിലെ വീടുകളുടെ വില്‍പ്പന ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ 1 മില്യണ്‍ ഡോളറില്‍ അധികം വര്‍ധിച്ചതായി Sotheby’s International Realty Canada’s Top-Tier Real Estate: 2024 Mid-Year State of Luxury Report ല്‍ പറയുന്നു. 46 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. വര്‍ധിക്കുന്ന ജനസംഖ്യയില്‍ നിന്ന് നഗരം പ്രയോജനം നേടുന്നുവെന്നതാണ് ലക്ഷ്വറി മാര്‍ക്കറ്റ് വളര്‍ച്ചയ്ക്ക് പ്രധാനകാരണമെന്ന് സോത്തെബൈസ് കാനഡ പ്രസിഡന്റും സിഇഒയുമായ ഡോണ്‍ കോട്ടിക് പറഞ്ഞു.
കാല്‍ഗറിയുടെ ലക്ഷ്വറി റീസെയില്‍ മാര്‍ക്കറ്റിലെ വിൽപ്പന പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും ഒരു മില്യണ്‍ ഡോളറിനും രണ്ട് മില്യണ്‍ ഡോളറിനും ഇടയിലാണ് നടക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെ നഗരത്തില്‍ ഒരു മില്യണ്‍ ഡോളറോ അകില്‍ കൂടുതലോ വില വരുന്ന 1,130 വില്‍പ്പനകളില്‍ 91 ശതമാനവും രണ്ട് മില്യണ്‍ ഡോളറോ അതില്‍ കുറവോ ആയിരുന്നു. അതേസമയം, ടൊറന്റോയിലെയും വാന്‍കുവറിലെയും വീടുകളുടെ ശരാശരി വില ഒരു മില്യണ്‍ ഡോളറിന് മുകളിലായി.
ആഢംബര വില്‍പ്പനയുടെ 81 ശതമാനവും കാല്‍ഗറിയുടെ ഉയര്‍ന്ന വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത് സിംഗിള്‍ ഫാമിലി ഡിറ്റാച്ച്ഡ് വീടുകളാണെന്നും റിപ്പോര്‍ട്ട് കണ്ടെത്തി.







