dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Malayali Association #Malayali Events

ഫൊക്കാന; ട്രസ്റ്റീ ബോർഡ് ചെയർമാനായി ജോജി തോമസ്

Reading Time: < 1 minute

ന്യൂയോർക്ക് : 2024 -2026 വർഷത്തെ ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡ് ചെയർമാനായി ജോജി തോമസ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർ ആയി സതീശൻ നായരും ,ട്രസ്റ്റീ ബോർഡ് സെക്രട്ടറിയായി ബിജു ജോൺ കൊട്ടാരക്കരയും എതിരില്ലാതെ തെരെഞ്ഞെടുക്കപെട്ടു. ട്രസ്റ്റീ ബോർഡ് ചെയർമാനായിരുന്ന സജി പോത്തന്റെ നേതൃത്വത്തിലായിരുന്നു തെരെഞ്ഞെടുപ്പ് നടന്നത് . ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും മീറ്റിങ്ങിൽ പങ്കെടുത്തു.
ഫൊക്കാന ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ മുൻ പ്രസിഡന്റ് ജോർജി വർഗീസ് , ജോജി തോമസ്, സണ്ണി മാറ്റമന , കല ഷഹി , ബിജു ജോൺ , സതീശൻ നായർ , ടോണി കല്ലുകാവിങ്കൽ എന്നിവർ പങ്കെടുത്തു.കാനഡക്ക് അഭിമാനമയി ട്രസ്റ്റി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോജി തോമസ് ഫൊക്കാനയുടെ ട്രസ്റ്റീ ബോർഡ് മെമ്പർ , അഡിഷണൽ അസ്സോസിയേറ്റ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ശേഷമാണ് ട്രസ്റ്റീ ബോർഡ് ചെയർ ആയി തെരഞ്ഞെടുക്കപ്പെടുന്നത്.

Leave a comment

Your email address will not be published. Required fields are marked *