വാഷിംഗ്ടണ്‍: ഒരു പാമ്പ് കാരണം അമേരിക്കയില്‍ ഇരുട്ടിലായത് 11,700 വൈദ്യുതി ഉപഭോക്തക്കള്‍. വിര്‍ജീനിയയിലാണ് സംഭവം. ഉയര്‍ന്ന വോള്‍ട്ടേജുള്ള ട്രാന്‍സ്‌ഫോര്‍മറില്‍ പാമ്പ് കയറിയതോടെയാണ് വലിയ പ്രദേശത്തെ വൈദ്യുതി ബന്ധം നഷ്ടമായത്
കില്‍ന്‍ ക്രീക്ക്, സെന്‍ട്രല്‍ ന്യൂപോട്ട് ന്യൂസ് ,ക്രിസറ്റഫര്‍ ന്യൂപോര്‍ട്ട് സര്‍വകലാശാല എന്നിവിടങ്ങളാണ് വൈദ്യതി ഇല്ലാതായത്. അതേസമയം, ഒന്നര മണിക്കൂറിനുള്ളില്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുകയും ചെയ്തു. പാമ്പിനെ കൃത്യമായി കണ്ടില്ലെങ്കിലും പാമ്പിനാണ് ട്രാന്‍സ്‌ഫോര്‍മറിലൂടെ വൈദ്യുതി കണക്ഷന്‍ ഇല്ലാതാക്കാനാവുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.







