dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Education

പുതിയ ഫണ്ടിങ്ങ് ഫോർമുല വരുന്നു : ഒന്റാരിയോയിൽ ചൈൽഡ് കെയർ ഫീസ് കുറയും

Reading Time: < 1 minute

പുതിയ ഓപ്പറേറ്റർ ഫണ്ടിങ്ങ് ഫോർമുല അവതരിപ്പിക്കുന്നതിലൂടെ ചൈൽഡ് കെയർ ഫീസ് കുറയ്ക്കാൻ ഒരുങ്ങി ഒന്റാരിയോ. അടുത്ത വർഷം മുതൽ കുട്ടികൾക്കായുള്ള സ്ഥാപന നടത്തിപ്പുകാർക്ക് ഒരു പുതിയ തരത്തിലുള്ള ഫണ്ടിങ്ങ് കൂടി ലഭിക്കും. പ്രവർത്തിക്കുന്ന സ്പേസിന്റെ വലുപ്പം , ഓരോ പ്രായ വിഭാഗത്തിലുള്ള, പരിചരിക്കുന്ന കുട്ടികളുടെ എണ്ണം, സ്ഥാപനം ഏത് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്, എന്നിവ ഉൾപ്പടെയുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഫണ്ടിങ്ങ്. ഫണ്ടിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം നിരവധി സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരുന്ന സാഹചര്യത്തിൽ ഏറെ ആശ്വാസകരമാണ് പുതിയ നീക്കം.
അടച്ചുപൂട്ടലുകൾ തടയാനും ഒപ്പറേറ്റർമാർക്ക് ഉറപ്പും സ്ഥിരതയും നൽകാനും പുതിയ നീക്കം വഴി സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ടോഡ് സ്മിത്ത് കരുതുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്നുണ്ടായേക്കും. ജനുവരി ഒന്ന് മുതലാണ് പുതിയ ഫണ്ടിങ്ങ് ഘടന പ്രാബല്യത്തിൽ വരിക. രക്ഷിതാക്കൾ നൽകേണ്ടുന്ന ഫീസും കുറയുമെന്ന വാർത്തയും ഇതോടൊപ്പം പുറത്തു വരുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *