ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പുറത്തുവന്നതോടെ ലോകം വീണ്ടും എംപോക്സിൽ വിയർക്കുകയാണ്. കോവിഡ് 19വ്യാപന ഘട്ടപോലെ തന്നെ രാജ്യങ്ങളെ ഭയപ്പെടുത്തുന്ന വളരെ അധികം മാരകമായ അസുഖമാണ് എപോക്സ്. ലോകാരോഗ്യ സംഘടന ആഗോള തലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന Mpox എന്ന ഈ വൈറസ് അത്രത്തോളം പ്രഹരശേഷിയുള്ള ഒന്നാണ്. ഹെൽത്ത് ഏജൻസി ഇതിനെ ‘ഗ്രേഡ് 3 എമർജൻസി’ ആയാണ് തരംതിരിച്ചിരിക്കുന്നത്. അതിനർത്ഥം ഇതിന് അടിയന്തിര ശ്രദ്ധ ആവശ്യമാണെന്നാണ്.
ആഫ്രിക്കയ്ക്ക് പുറത്തും എംപാക്സ് കേസുകൾ കണ്ടുതുടങ്ങി. എന്നാം എംപാക്സ് കാനഡയിലും എത്തിയേക്കുമെന്നും വിദഗ്ധർ പറയുന്നു. ആഫ്രിക്കൻ രാജ്യത്തേക്ക് യാത്ര ചെയ്ത ഒരാളിൽ സ്വീഡനിൽ ക്ലേഡ് I mpox സ്ഥിരീകരിച്ചത് അണുബാധ വ്യാപനമുണ്ടായി കണക്കാക്കാമെന്ന് ടൊറൻ്റോയിലെ സെൻ്റ് മൈക്കിൾസ് ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റും എപ്പിഡെമിയോളജിസ്റ്റുമായ ഡോ. ഫഹദ് റസാഖ് പറഞ്ഞു.ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്ത് ആദ്യമായി ക്ലേഡ് ഐ എംപോക്സ് കണ്ടെത്തിയതായി സ്വീഡനിലെ പബ്ലിക് ഹെൽത്ത് ഏജൻസി അറിയിച്ചു.
ഇന്ന് പാക്കിസ്ഥാനിലും കണ്ടെത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം എംപോക്സിൻ്റെ ആദ്യ കേസ് സ്ഥിരീകരിച്ചു. 34 വയസ്സുള്ള ഒരു പുരുഷനിൽ MPox ൻ്റെ ലക്ഷണങ്ങൾ കണ്ടെത്തി, ഇത് പെഷവാറിലെ ഖൈബർ മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥിരീകരിച്ചു. ഓഗസ്റ്റ് മൂന്നിന് സൗദി അറേബ്യയിൽ നിന്ന് പാകിസ്ഥാനിലേക്ക് മടങ്ങിയ രോഗി പെഷവാറിൽ എത്തിയതിന് തൊട്ടുപിന്നാലെ രോഗലക്ഷണങ്ങൾ കണ്ടു.
എന്താണ് MPOX?
ഓർത്തോപോക്സ് വൈറസ് ജനുസ്സിലെ ഒരു സ്പീഷിസായ മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന ഒരു വൈറൽ രോഗമാണ് മങ്കിപോക്സ്. MPox മുമ്പ് കുരങ്ങുപനി എന്നാണ് അറിയപ്പെട്ടിരുന്നത്. 1958-ൽ കുരങ്ങുകളിൽ ‘പോക്സ് പോലുള്ള’ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ശാസ്ത്രജ്ഞർ ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. വസൂരി പോലെയുള്ള വൈറസുകളുടെ അതേ കുടുംബത്തിൽ പെട്ടതാണ് Mpox.
എങ്ങനെയാണ് പടരുന്നത്?
പ്രധാനമായും രോഗബാധിതനായ വ്യക്തിയുമായോ മൃഗങ്ങളുമായോ സമ്പർക്കത്തിലൂടെ പകരുന്ന ഒരു വൈറൽ അണുബാധയാണ് Mpox. രോഗബാധിതമായ ചർമ്മവുമായോ വായയോ ജനനേന്ദ്രിയമോ പോലുള്ള മറ്റ് മുറിവുകളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് Mpox പകരാം. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഭൂരിഭാഗം കേസുകളും രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തിയ ആളുകളിൽ കാണപ്പെടുന്നു.







