കാനഡയിൽ ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ, എന്നാലിതാ സുവർണാവസരം. റീട്ടെയ്ൽ ശൃംഖലയായ കോസ്റ്റ്‌കോ കാനഡ രാജ്യവ്യാപകമായി സ്ഥാപനങ്ങളിൽ നിരവധി തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ പല ജോലികൾക്കും ബിരുദം പോലും ആവശ്യമില്ലെന്നതാണ് ആകർഷണം. ഫുഡ് കോർട്ട്, റിസപ്ഷൻ തുടങ്ങിയ വിഭാഗങ്ങളിൽ നിരവധി തൊഴിലവസരങ്ങളാണ് തുറന്നിരിക്കുന്നത്.
ബേക്കർ, കേക്ക് ഡെക്കറേറ്റർ, കാഷ്യർ അസിസ്റ്റന്റ്, ഫുഡ് സർവീസ് അസിസ്റ്റന്റ്-ഫുഡ് കോർട്ട്, ലോസ് പ്രിവൻഷൻ ക്ലർക്ക്, മീറ്റ് അസിസ്റ്റന്റ്, മെമ്പർ സർവീസ് അസിസ്റ്റന്റ്, സർവീസ് ഡെലി ക്ലർക്ക് എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക് കോസ്റ്റ്‌കോ വെബ്‌സൈറ്റ് സന്ദർശിക്കുക. https://www.costco.ca/career.html







