ക്യൂബെക്കിലും ഒൻ്റാറിയോയിലും പ്രാദേശിക പ്രശ്നമായിരുന്ന വാഹന മോഷണം പടിഞ്ഞാറൻ കാനഡയിലേക്ക് വ്യാപിക്കുന്നതായി ഫെഡറൽ ഇൻ്റലിജൻസ് റിപ്പോർട്ട്. ആൽബർട്ടയിലെ വാഹന മോഷണങ്ങളുടെ എണ്ണം ക്യൂബെക്കിനെ അപേക്ഷിച്ച് ഏകദേശം 45 ശതമാനം കുറവാണെങ്കിലും മോഷണം വർധിക്കുന്നതായും റിപ്പോർട്ട് പറയുന്നു. ക്യൂബെക്കിലും ഒൻ്റാറിയോയിലും ഉൾപ്പെടെ കാനഡയിലുടനീളം 78 വാഹന മോഷണ ക്രൈം ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി ഫെഡറൽ ഇൻ്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. വർഷാവർഷം ഇത്തരം ഗ്രൂപ്പുകളുടെ എണ്ണം വർധിക്കുന്നതായും റിപ്പോർട്ട് പറയുന്നു. 2024-ൽ ഇതുവരെ ടൊറൻ്റോയിൽ 149 വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 86 ശതമാനം വർധനവ് ഉണ്ടായതായും റിപ്പോർട്ട് പറയുന്നു.
2022-ലും 2023 ഇടയിൽ ക്യൂബെക്കിൽ 29,705 വാഹനങ്ങളും ആൽബർട്ട 24,588 വാഹനങ്ങളഉം മോഷ്ടിക്കപ്പെട്ടതായി ഇക്വിറ്റ് അസോസിയേഷൻ്റെ ഡാറ്റ പറയുന്നു. 2023 സെപ്റ്റംബർ മുതൽ 2024 മാർച്ച് വരെ പ്രവർത്തിക്കുന്ന ഒൻ്റാറിയോ പ്രൊവിൻഷ്യൽ കാർജാക്കിംഗ് ജോയിൻ്റ് ടാസ്ക് ഫോഴ്സ്, ഓട്ടോ മോഷണ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വർദ്ധിച്ചുവരുന്ന അക്രമളുടെ ഭാഗമായി 124 പേരെ അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരായി 749 കുറ്റങ്ങൾ ചുമത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.10 മില്യൺ ഡോളറിലധികം വിലമതിക്കുന്ന 177 മോഷ്ടിച്ച വാഹനങ്ങൾ കണ്ടെടുത്തതായും എട്ട് തോക്കുകൾ പിടിച്ചെടുത്തതായും ടാസ്ക് ഫോഴ്സ് വ്യക്തമാക്കുന്നു. അറസ്റ്റിലായ 124 പ്രതികളിൽ 44 ശതമാനവും ജാമ്യത്തിൽ പുറത്തിറങ്ങിയവരാണെന്നും 61 ശതമാനം പ്രതികളെ പിന്നീട് വിട്ടയച്ചുവെന്നും പോലീസിൽ ആശങ്കയുണ്ടാക്കുന്നു.







