dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

കനേഡിയന്മാരുടെ ശരാശരി കുടുംബ വരുമാനം കുറഞ്ഞു; സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Reading Time: < 1 minute

2021-നെ അപേക്ഷിച്ച് 2022-ലെ കാനഡയിലെ ശരാശരി കുടുംബ വരുമാനം കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. നികുതിക്ക് ശേഷമുള്ള ശരാശരി കുടുംബ വരുമാനം നാല് ശതമാനം കുറഞ്ഞതായാണ് കണക്കുകൾ പറയുന്നത്. 2021-ൽ നിന്ന് 2.5 ശതമാനം വർധിച്ച് 2022-ൽ 60,800 ഡോളറാണ് കാനഡക്കാരുടെ നികുതിക്ക് ശേഷമുള്ള ശരാശരി കുടുംബ വരുമാനമെന്ന് ഏജൻസി പറയുന്നു. എന്നാൽ വാർഷിക പണപ്പെരുപ്പ നിരക്ക് 6.8 ശതമാനമായതിനുശേഷം ശേഷം കുടുംബ വരുമാനം മുൻവർഷത്തേക്കാൾ നാല് ശതമാനം കുറഞ്ഞത്.
25 വയസ്സിന് താഴെയുള്ള ഏക-രക്ഷാകർതൃ കുടുംബങ്ങളിൽ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത്. ഇത് 15.1 ശതമാനം ഇടിഞ്ഞ് 2022-ൽ $24,690 ഡോളറായി. 25 വയസ്സിന് താഴെയുള്ളവരും ഒരു സെൻസസ് കുടുംബത്തിൽ ഉൾപ്പെടാത്തവരുമായ ആളുകളുടെ വരുമാനം 2022-ൽ 12.9 ശതമാനം ഇടിഞ്ഞ് 17,650 ഡോളറായി. കൂടാതെ 25 വയസ്സിന് താഴെയുള്ള ദമ്പതികളുടെ കുടുംബങ്ങൾ 2022-ൽ ഒമ്പത് ശതമാനം ഇടിഞ്ഞ് 45,070 ഡോളറായതായും റിപ്പോർട്ട് പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *