dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

കോടീശ്വരന്മാർക്കിഷ്ടം കാനഡ; ഈ വർഷം കൂടുതൽ പേരെത്തും, കുടിയേറ്റ കാരണം പലതാണ്

Reading Time: < 1 minute

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ധനികരുള്ള നാലാമത്തെ രാജ്യമായ കാനഡയിലേക്ക് ഈ വര്‍ഷം കൂടുതൽ കോടീശ്വരന്മാരെത്തുമെന്ന് റിപ്പോർട്ട്. ആഗോളതലത്തില്‍ 128,000 കോടീശ്വരന്മാര്‍ വിവിധ രാജ്യങ്ങളിലേക്ക് പ്രവേശിക്കുമെന്നും ഇതില്‍ കാനഡയിലേക്ക് കൂടുതൽ കുടിയേറ്റം നടക്കുമെന്നും റിപ്പോർട്ട് പറയുന്നു. 2024 ല്‍ 3,200 കോടീശ്വരന്മാര്‍ കാനഡയിലേക്ക് കുടിയേറിതാമസിക്കുമെന്നാണ് പ്രവചനങ്ങള്‍
ടാക്‌സ് ബെനിഫിറ്റാണ് കോടീശ്വരന്മാര്‍ കൂട്ടത്തോടെ കാനഡയിലേക്ക് ചേക്കേറാനുള്ള പ്രധാന കാരണം. ഇക്കണോമിക്, പൊളിറ്റിക്കല്‍ സ്റ്റെബിളിറ്റിയാണ് മറ്റൊന്ന്. 2022 ല്‍ നോര്‍വേ വെല്‍ത്ത് ടാക്‌സുകള്‍ ഉയര്‍ത്തിയപ്പോള്‍ കാനഡയിലേക്ക് കോടീശ്വരന്മാരുടെ ഒഴുക്കുണ്ടായി. ഈ വര്‍ഷം, ഇറ്റലി പുതിയ സമ്പന്നരായ വിദേശികള്‍ക്ക് ഫ്‌ളാറ്റ് ടാക്‌സ് ഇരട്ടിയാക്കി. അടുത്ത വര്‍ഷം യുകെ വിദേശ വരുമാനത്തിന്മേല്‍ നികുതി ഒഴിവാക്കാന്‍ വ്യക്തികളെ അനുവദിക്കുന്ന ദീര്‍ഘകാല നിയമങ്ങള്‍ അവസാനിപ്പിക്കും. ഇതെല്ലാം കാനഡയിലേക്ക് കോടീശ്വരന്മാരുടെ കുടിയേറ്റം വര്‍ധിപ്പിക്കാനിടയാക്കുമെന്നാണ് നിരീക്ഷണം.

Leave a comment

Your email address will not be published. Required fields are marked *