dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health

ഒന്റാറിയോയിലെ മയക്കുമരുന്ന് ഉപയോഗ കേന്ദ്രങ്ങളെ നിയന്ത്രിക്കാൻ സർക്കാർ

Reading Time: < 1 minute

സർക്കാർ മയക്കുമരുന്ന് ഉപയോഗ കേന്ദ്രങ്ങളിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ഒന്റാറിയോ. ഇതിൽ സ്കൂളുകളും കുട്ടികളുടെ പരിചരണ കേന്ദ്രങ്ങളും ഉൾപ്പെടുന്ന 200 മീറ്റർ ചുറ്റളവിൽ ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് നിരോധിക്കാനും ഉള്ളത് അടച്ചുപൂട്ടാനും സർക്കാർ താരുമാനം. ഇത് ഇത്തരം 10 കേന്ദ്രങ്ങളുടെ അടച്ചുപൂട്ടലിലേക്ക് നയിക്കും.
പുതിയ പ്രവിശ്യാ നിയന്ത്രണങ്ങളിൽ മയക്കുമരുന്ന് ഉപയോ​ഗിക്കുന്നവർക്ക് പിന്തുണ നൽകുന്നതിനും പുതിയ ചികിത്സാ കേന്ദ്രങ്ങൾ നിർമ്മിക്കുകയും ചെയ്യും.
പ്രവിശ്യയിൽ നിലവിൽ 17 പ്രവിശ്യാ നിയന്ത്രിത ഉപഭോഗ കേന്ദ്രങ്ങളുണ്ട്. ഇതിൽ പത്ത് എണ്ണം ടൊറന്റോയിലാണ്, അതിൽ മിക്കതും ന​ഗരകേന്ദ്രങ്ങളിലാണ്.പുതിയ നിയമങ്ങൾ കാരണം അടച്ചുപൂട്ടേണ്ട 10 കേന്ദ്രങ്ങളിൽ അഞ്ചെണ്ണം ടൊറന്റോയിലും ഒന്നുവീതം ഒട്ടാവ, കിച്ച്‌നർ, തണ്ടർ ബേ, ഹാമിൽട്ടൺ, ഗെൽഫ് എന്നിവിടങ്ങളിലുമാണ്.

Leave a comment

Your email address will not be published. Required fields are marked *