രാജ്യത്തെ എയർപോർട്ട് സേവനങ്ങളിൽ തകരാർ സംഭവിച്ചതായി കാനഡ ബോർഡർ സർവീസ് ഏജൻസി (സിബിഎസ്എ) . പ്രശ്നം പരിഹരിക്കുന്നതിനായി ശ്രമം ആരംഭിച്ചതായി ഏജൻസി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് വ്യക്തമാക്കി. ഏതൊക്കെ സേവനങ്ങളാണ് ബാധിക്കപ്പെട്ടതെന്നോ പ്രശ്നം എപ്പോൾ പരിഹരിക്കപ്പെടും എന്നതിനെക്കുറിച്ചോ ഏജൻസി വ്യക്തമാക്കിയിട്ടില്ല.
രണ്ട് ടെർമിനലുകളിലെ ഓട്ടോമേറ്റഡ് ഇൻസ്പെക്ഷൻ കിയോസ്കുകളെ തകരാർ ബാധിച്ചതായും സാധാരണ സമയത്തേക്കാൾ കൂടുതൽ കാത്തിരിപ്പ് സമയം അനുഭവപ്പെടാമെന്നും ടൊറന്റോ പിയേർസൺ ഇന്റർനാഷണൽ എയർപോർട്ട് വ്യക്തമാക്കി. നിലവിൽ പ്രശ്നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചതായും അതികൃതർ വ്യക്തമാക്കി.







