ഒൻ്റാറിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) എക്‌സ്‌പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്‌കിൽഡ് ട്രേഡ് സ്‌ട്രീമിന് കീഴിൽ പ്രൊവിൻഷ്യൽ നോമിനേഷനായി 1,287 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. 400-നും 435-നും ഇടയിലുള്ള സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്‌കോർ ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്.
2023 ഓഗസ്റ്റ് 22-നും 2024 ഓഗസ്റ്റ് 22-നും ഇടയിൽ അപേക്ഷിച്ച എക്‌സ്‌പ്രസ് എൻട്രി പ്രൊഫൈലുകൾ OINP നറുക്കെടുപ്പിന് യോഗ്യരായിരുന്നു.
മുമ്പത്തെ OINP സ്‌കിൽഡ് ട്രേഡ് സ്‌ട്രീം ഡ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ കട്ട്ഓഫ് സ്‌കോർ 408-ൽ നിന്ന് 400-ലേക്ക് 8 പോയിൻ്റ് കുറഞ്ഞു.







