ബ്രിട്ടീഷ് കൊളംബിയ,ക്യുബെക്ക്, പ്രിൻസ് എഡ്വേർഡ് ഐലൻഡ് (പിഇഐ) എന്നീ മൂന്ന് പ്രവിശ്യകളിലേക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി).
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ഓഗസ്റ്റ് 17-23
ബ്രിട്ടീഷ് കൊളംബിയ
ഓഗസ്റ്റ് 20-ന് ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (ബിസി പിഎൻപി) വഴി 156 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
സ്കിൽഡ് ഇമിഗ്രേഷൻ വിഭാഗത്തിന് കീഴിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി പ്രവിശ്യ നാല് വ്യത്യസ്ത നറുക്കെടുപ്പുകൾ നടത്തി. ഏറ്റവും വലിയ നറുക്കെടുപ്പ് പൊതുവായതായിരുന്നു. ബീസി പിഎൻപിയുടെ സ്കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ്, എൻട്രി ലെവൽ, സെമി സ്കിൽഡ് സ്ട്രീമുകളിൽ നിന്ന് 83 ഉ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. എൻട്രി-ലെവൽ, സെമി-സ്കിൽഡ് ഉദ്യോഗാർത്ഥികൾ ഒഴികെ എല്ലാ ഉദ്യോഗാർത്ഥികൾക്കും 130 സ്കോർ ആവശ്യമാണ്.
കൂടാതെ, ചൈൽഡ് ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻഡ് അസിസ്റ്റൻ്റുകളോ ഇൻസ്ട്രക്ടർമാരോ ആയി പരിചയമുള്ളവർക്കായി 38 ഇൻവിറ്റേഷൻ നൽകി. മാത്രമല്ല, 2023-ൻ്റെ അവസാനത്തിൽ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ പുതിയ കാറ്റഗറി അധിഷ്ഠിത നറുക്കെടുപ്പിനായി 25 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 20 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. കൂടാതെ, ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് അനുഭവപരിചയമുള്ള 15 പ്രൊഫൈലുകൾക്ക് സ്ഥിര താമസത്തിനായി അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
ക്യുബെക്ക്
ഓഗസ്റ്റ് 8-ന് നടന്ന നറുക്കെടുപ്പിലൂടെ റെഗുലർ സ്കിൽഡ് വർക്കർ പ്രോഗ്രാം വഴി 1,415 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഉദ്യോഗാർത്ഥികൾക്ക് 576 പോയിൻ്റും അതുപോലെ ലെവൽ 7 വാക്കാലുള്ള പ്രാവീണ്യവും ആവശ്യമായിരുന്നു.
പ്രിൻസ് എഡ്വേർഡ് ഐലൻഡ്
ഓഗസ്റ്റ് 22-ന് PEI PNP-യുടെ ലേബർ, എക്സ്പ്രസ് എൻട്രി സ്ട്രീം വഴി 57 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഒരു മാസത്തിനിടയിലെ ആദ്യത്തെ നറുക്കെടുപ്പാണിത്. നിലവിൽ ഹെൽത്ത് കെയർ, കൺസ്ട്രക്ഷൻ മേഖലകളിൽ ജോലി ചെയ്യുന്നവരെയാണ് പരിഗണിച്ചത്. പരമ്പരാഗത (ടൂറിസം, കൃഷി, മത്സ്യബന്ധനം), ട്രക്കിംഗ്, ഗതാഗത മേഖലകളിൽ 2024-ൽ വർക്ക് പെർമിറ്റ് കാലഹരണപ്പെടുന്നവരെയും പരിഗണിച്ചതായി പ്രവിശ്യ വ്യക്തമാക്കി.







